വീണ്ടും പഞ്ചിന്റെ കാമോ എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്

punch

വീണ്ടും പഞ്ചിന്റെ കാമോ എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. കസ്റ്റമര്‍ ഡിമാന്‍ഡിനെ തുടര്‍ന്നാണ് ഈ എഡിഷൻ വീണ്ടും പുറത്തിറക്കിയത്. ഡിസൈന്‍, പെര്‍ഫോമന്‍സ്, സേഫ്റ്റി എന്നിവ കാരണം 2021 ഒക്ടോബറില്‍ ലോഞ്ച് ചെയ്തതു മുതല്‍ പഞ്ചിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. 8,44,900 രൂപയ്ക്കാണ് ടാറ്റ ഈ എഡിഷന്‍ പുറത്തിറക്കിയത്.

ഈ പതിപ്പിൽ ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്. സീവീഡ് ഗ്രീന്‍ നിറവും വൈറ്റ് റൂഫും ഉള്‍ക്കൊള്ളുന്നുണ്ട് ഇതിൽ. ചാര നിറത്തിലുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ ആണിതിന്.എക്‌സ്റ്റീരിയര്‍ ഡിസൈനിൽ കാമോ-തീം അപ്‌ഹോള്‍സ്റ്ററിയും അകത്തും സമാനമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പഞ്ചിന്റെ ഈ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടാറ്റ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നതാണ്.

ALSO READ: ‘ഇപ്പോൾ വാങ്ങിയാൽ ഇരട്ടി വാങ്ങാം..!’ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഇ വിയും

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, സി-ടൈപ്പ് യുഎസ്ബി ചാര്‍ജര്‍, ഡ്രൈവറുടെ സൗകര്യത്തിനായി ആംറെസ്റ്റുള്ള സെന്റര്‍ കണ്‍സോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ക്യാബിന്റെ ആകര്‍ഷണീയത കൂട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News