ബാറ്ററി അസ് എ സർവീസ് ഓപ്ഷൻ നൽകാൻ ആലോചിച്ച് ടാറ്റ; ഇലക്ട്രിക് വാഹനവില 30 ശതമാനം വരെ കുറയും

Tata Ev

ബാറ്ററി വാടകയ്ക്ക് നൽകുന്നതിലൂടെ ഇലക്ട്രിക് കാറിന്റെ വില കുറക്കുന്ന പദ്ധതിയാണ് ബാറ്ററി-ആസ്-എ-സര്‍വീസ്. എംജി മോട്ടോര്‍ ആണ് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയയത്. ഇപ്പോൾ ഇതിന്റെ സാധ്യത ടാറ്റ മോട്ടോഴ്സും തേടുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടിയാഗോ, പഞ്ച്, ടിഗോര്‍, നെക്‌സോണ്‍, മറ്റ് മോഡലുകള്‍ എന്നിവയുടെ ഇലക്ട്രിക് വകഭേദങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിനെപ്പറ്റിയാണ് കമ്പനി ആലോചിക്കുന്നത്.

Also Read: ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ടെയോട്ട

ബാറ്ററി-ആസ്-എ-സര്‍വീസ് ഓപ്ഷനിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ എക്സ് ഷോറും വിലയിൽ 25 മുതൽ 30 ശതമാനം വരെ കുറവുണ്ടാകും. എംജി മോട്ടോറിന്റെ വിന്‍ഡ്സര്‍ ഇവിയിലാണ് ഈ പദ്ധതി ആദ്യം അവതരിപ്പിച്ചത്. 15,49,800 രൂപ വില വരുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില അതോടെ പത്തുലക്ഷം രൂപയില്‍ ‌താഴെക്ക് എത്തി. ബാറ്ററിയുടെ ഉപയോഗം അനുസരിച്ച്. ഓരോ കിലോമീറ്ററിനും 3.50 രൂപ വീതം വാടകയും നിശ്ചയിച്ചു.

Also Read: ഈ സൂചന ലൈറ്റുകൾ ശ്രദ്ധിക്കുക! വാഹനത്തിന്റെ സുരക്ഷയും പ്രവർത്തനവും ഉറപ്പാക്കാം

കൊമറ്റിലും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇലക്ട്രിക് വാഹനവിപണയിൽ 80 ശതമാനം വിപണി വിഹിതമുള്ള ടാറ്റ മോട്ടോഴ്സും ഈ പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ബാറ്ററി-ആസ്-എ-സര്‍വീസ് രീതിയിൽ വാഹനം വാങ്ങുമ്പോൾ ബാറ്ററി ഇല്ലാതെയാണ് ഇവി വാങ്ങുക. ഇത് ഉപഭോക്താവിന്റെ ചെലവ് ഗണ്യമായി കുറയ്ക്കുന്നു. ഉപഭോക്താക്കൾ ബാറ്ററിയുടെ ഉപഭോ​ഗത്തിനനുസരിച്ച് വാടക നൽകിയാൽ മതി. കുറഞ്ഞ വിലയുള്ള ഇവി ഓപ്ഷനുകള്‍ക്ക് പ്രിയമേറുന്ന പശ്ചാത്തലത്തിൽ ടാറ്റ മോട്ടോഴ്‌സും ബാറ്ററി-ആസ്-എ-സര്‍വീസ് എന്ന ഓപ്ഷൻ ആരംഭിക്കാനുള്ള സാധ്യത കൂടുതലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News