ഇന്ത്യൻ വാഹന വിപണിയിൽ വലിയ വ്യത്യസ്ത സൃഷ്ടിച്ചുകൊണ്ടാണ് ബജറ്റ് ഫ്രണ്ട്ലിയായ എസ്‌യുവി കൂപ്പെ ബോഡികളുമായുള്ള കാറുകൾ രംഗത്ത് വന്നത്. ഫ്രഞ്ച് കമ്പനിയായ സിട്രോൺ അവതരിപ്പിച്ച ബസാൾട്ട് ആണ് ഈ രംഗത്ത് ഒരു മത്സരം തുടങ്ങിവെച്ചതെങ്കിലും ടാറ്റായുടെ കർവ് അരങ്ങേറ്റം നടത്തിയതോടെ മത്സരം മുറുകി. ഞങ്ങൾക്ക് കർവ് ഒരു എതിരാളിയാകുകേ ഇല്ലെന്ന സിട്രോണിന്റെ ആത്മവിശ്വാസത്തെ അപ്പാടെ മാറ്റിയെഴുതിയായിരുന്നു കർവിന്റെ വരവ്. ഇപ്പോഴിതാ വിൽപ്പനയിലും കർവ് ബസാൾട്ടറിനെ ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്.
ALSO READ: ഒന്ന് വൈറൽ ആകാൻ നോക്കിയതാ, മുട്ടൻ പണി കൊടുത്ത് മൂർഖൻ സാർ; യുവാവിന് ദാരുണാന്ത്യം
ഓഗസ്റ്റ് 23ന് വില്പന ആരംഭിച്ച് വെറും 9 ദിവസം പിന്നിട്ടപ്പോൾ കർവിന്റെ 3 ,455 യൂണിറ്റുകൾ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കാലയളവിൽ ബസാൾട്ടിന് വിറ്റഴിക്കാൻ കഴിഞ്ഞതോ…വെറും 579 യൂണിറ്റുകൾ മാത്രം. ബസാൾട്ടിനേക്കാൾ വില അല്പം കൂടുതൽ ആണെങ്കിലും ഫീച്ചേഴ്‌സും ഒപ്പം കിടിലൻ ലുക്കുമാണ് കർവിനെ ജനപ്രിയമാകുന്നത് എന്നുവേണം ഇതിലൂടെ കരുതാൻ.
ALSO READ: പത്താംക്ലാസുകാർക്ക് അവസരം; സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ ജിഡി റിക്രൂട്ട്മെന്റ്
പെട്രോൾ, ഡീസൽ, ഇ.വി പതിപ്പുകളിലാണ് കർവ് വിപണിയിലേക്ക് എത്തിയത്. ബസാൾട്ടിനാകട്ടെ പെട്രോൾ ഓപ്‌ഷൻ മാത്രമേ ഉള്ളൂ. മാത്രമല്ല കര്‍വ് ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്‌ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എഞ്ചിന്‍ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപ മുതലും ഡീസല്‍ വേരിയന്റുകളുടെ വില 11.49 ലക്ഷം രൂപ മുതലുമാണ് . കർവിന്റെ ഇവി സ്വന്തമാക്കണമെങ്കിൽ 17.49 ലക്ഷം രൂപ നൽകണം. അതേസമയം 7.99 ലക്ഷം രൂപ മതി ബസാൾട്ട് സ്വന്തമാക്കാൻ. ബസാൾട്ടിന്റെ വില ഇത്ര കുറഞ്ഞിട്ടും ഏവർക്കും പ്രിയം കർവിനോട് തന്നെയെന്ന് വേണം റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ. വരുംകാലങ്ങളില്‍ കര്‍വില്‍ കൂടുതല്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ അവതരിപ്പിച്ചാല്‍ അത് ബസാള്‍ട്ടിന്റെ വില്‍പ്പനയെ ഇനിയും ബാധിക്കുമെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here