ആദ്യം വിപണിയിലെത്തുക ടാറ്റ കർവിന്റെ ഇലക്‌ട്രിക് പതിപ്പെന്ന് റിപ്പോർട്ട്. ശേഷമാകും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി കൂപ്പെ വിപണിയിലെത്തുക. കൺസെപ്റ്റ് പതിപ്പിനോട് സമാനമായ രീതിയിൽ തന്നെയാണ് കർവിന്റെ എക്സ്റ്റീരിയർ.
പഞ്ച് ഇവിക്ക് സമാനമായ നോസ്-മൗണ്ട് ചാർജിംഗ് ഫ്ലാപ്പും കർവ് ഇലക്ട്രിക്കിന്ഉണ്ട്. സ്‌പ്ലിറ്റ് ഹെഡ്‌ലാമ്പുകളും സിഗ്‌നേച്ചർ എൽഇഡി ഡിആർഎല്ലുകളുമുള്ള മുൻഭാഗത്തെ സ്‌ലിക്ക് എൽഇഡി ലൈറ്റ് ബാർ അലങ്കരിക്കുന്നു. ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ടെയിൽ ലൈറ്റുകളെ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാർ, പുതിയ അലോയ് വീലുകൾ എന്നിവയും ഈ മോഡലിന് ഉണ്ട്.
എസ്‌യുവിയിലേക്ക് ഒരു നോച്ച്ബാക്ക് സ്റ്റൈലിംഗ് കൊണ്ടുവരാൻ പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന റിയർ വിൻഡ്‌സ്‌ക്രീനോടുകൂടിയ റൂഫാണ് പ്രധാന സവിശേഷത.കർവ് കൂപ്പെ എസ്‌യുവി രണ്ട് പുതിയ നിറങ്ങളിൽ എത്തും. വെർച്വൽ സൺറൈസും ഡീസൽ, പെട്രോൾ എന്നിവയിൽ ഗോൾഡ് എസെൻസുമാണ് കളർ ഓപ്ഷനുകൾ.
സ്റ്റോറേജ് സ്പേസുകളും പ്രീമിയം മെറ്റീരിയലുകളും കർവിനുണ്ടാവുകയെന്നാണ് ടാറ്റ പറയുന്നത്. ഒന്നിലധികം സ്ക്രീനുകൾ, കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ് എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളാൽ ടാറ്റ കർവ് ഉണ്ടായിരിക്കും.ഇത്തരം മോഡേൺ ഫീച്ചറുകളാൽ അണിഞ്ഞൊരുങ്ങുന്നതിനൊപ്പം കർശനമായ സുരക്ഷയും വാഹനത്തിനകത്ത് കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.
മോഡലിന് 1.2 ലിറ്റർ ടർബോ പെട്രോൾ,1.5 ലിറ്റർ ഡീസൽ എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ മാനുവലും ഓട്ടോമാറ്റിക്കും ഉൾപ്പെടും. 10 ലക്ഷം രൂപ മുതൽ ആണ് എക്സ്ഷോറൂം വില .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here