ലംബോർഗിനി ഉറൂസിന് സമാനം; 20 ലക്ഷത്തിന് ടാറ്റ കർവ്

2024 പകുതിയോടെ ടാറ്റ കർവിന്റെ ഇവി അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ് ടാറ്റ മോട്ടോഴ്‌സ്. അതിനുശേഷം പെട്രോൾ, ഡീസൽ പതിപ്പുകൾ ടാറ്റ അവതരിപ്പിക്കും. ആഡംബര കാറായ ലംബോർഗിനി ഉറുസിന് സമാനമാണ് ടാറ്റ കർവ്വിൻ്റെ രൂപകൽപന.

ALSO READ: ബിരുദതല പൊതു പ്രാഥമികപരീക്ഷകളില്‍ വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ സെപ്റ്റംബറില്‍

പെട്രോൾ, ഡീസൽ വേരിയൻ്റുകൾ സെപ്റ്റംബറിലോ അടുത്ത വർഷമോ പുറത്തിറക്കിയേക്കും. ഈ വർഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി ഷോ 2024 ലാണ് കർവ് അവതരിപ്പിച്ചത്. നിരവധി സവിശേഷതകൾ ഇലക്ട്രിക് പതിപ്പിൽ കാണാം. ഇതിന് 1.2 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. ഡീസൽ വേരിയൻ്റിൽ, നെക്സോണിനെപ്പോലെ 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിക്കാം.സാധാരണ എസ്‌യുവി ഡിസൈനിൽ നിന്ന് വ്യത്യസ്തമായി, ഫ്ലോട്ടിംഗ് റൂഫ്‌ലൈനോടുകൂടിയ കൂപ്പെ പോലുള്ള എസ്‌യുവി ഡിസൈൻ കർവിന് ലഭിക്കുന്നു.എൽഇഡി ടെയിൽ ലാമ്പുകൾക്കൊപ്പം ഡബിൾ സ്‌പോയിലർ സജ്ജീകരണവും ഉണ്ട്

പൂർണമായും ചാർജ് ചെയ്താൽ 450-500 കിലോമീറ്റർ റേഞ്ച് നൽകാൻ ഇതിനു കഴിയും. പ്രതിവർഷം 80,000 വാഹനങ്ങൾ വിൽക്കാനാണ് ടാറ്റ മോട്ടോഴ്‌സിൻ്റെ പദ്ധതി. ഇത് കൂടാതെ പ്രതിമാസം 2000 ഇലക്ട്രിക് കാറുകൾ വിൽക്കാനാണ് ലക്ഷ്യമിടുന്നത്.

ALSO READ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബൈക്കിൽ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികൾ അറസ്റ്റിലായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News