കർവ് ഇവിക്ക് ലഭിച്ച സ്വീകാര്യതക്ക് പിന്നാലെ പെട്രോൾ ഡീസൽ വേരിയന്റുകൾ പുറത്തിറക്കി ടാറ്റ മോട്ടേഴ്സ്, വില 9.99 ലക്ഷം രൂപ മുതൽ

Tata Curvv

ടാറ്റ മോട്ടേഴ്‌സിന്റെ ജനപ്രിയ ഇലക്ട്രിക്ക് വാഹനമായ കർവ് ഇവി യുടെ ഐസിഇ പതിപ്പുകൾ പുറത്തിറക്കി. കർവിന്റെ ഇലക്ട്രിക്ക് പതിപ്പിനെ ഇരുകയ്യും നീട്ടിയാണ് ഇന്ത്യൻ വാഹനപ്രേമികൾ സ്വീകരിച്ചത്. നിരവധി പുത്തൻ ഫീച്ചറുകളാണ് കർവിന്റെ പെട്രോൾ ഡീസൽ വേരിയന്റുകളിൽ ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്.കൂപ്പെ ബോഡിലൈനിനൊപ്പം വാഹനം നിറയുന്ന ഫീച്ചറുകളുമായി എത്തിയ കർവ് ഇവി ക്ക് വൻ സ്വീകാര്യതയാണ് ഇന്ത്യൻ വാഹന മാർക്കറ്റിൽ ലഭിച്ചത്.

Also Read: കൂടുതൽ മൈലേജും മോഹവിലയും; ബജാജിന്റെ ചേതക് ഇ വി വാങ്ങാൻ ഇനി കാരണങ്ങൾ ഏറെ…!

ഇലക്ട്രിക്ക് പതിപ്പിനോട് ഏറെ സാദൃശ്യം തോന്നുന്ന രീതിയിലാണ് കർവ് ഐസിഇ പതിപ്പുകളുടെയും ഡിസൈൻ. എന്നാൽ കർവ് ഇവി യിൽ നിന്ന് വ്യത്യസ്തമായാണ് എയർ ഡാം രൂപകൽപന ചെയ്തിരിക്കുന്നത്. ഇന്റീരിയറിലും ചില വ്യത്യസ്തതകൾ വരുത്തിയിട്ടുണ്ടെങ്കിലും കർവ് ഇവി മോഡൽ പോലെ ഇൻ്റീരിയർ കളർ ഓപ്ഷനുകൾ വ്യത്യസ്ത ട്രിമ്മുകളിൽ ലഭ്യമാണ്.

Also read: ഉള്ളും കരുത്തുമുള്ള മുടിയാണോ നിങ്ങള്‍ക്ക് വേണ്ടത്? ഇതാ ഒരു എളുപ്പവഴി

രണ്ട് ടർബോ പെട്രോൾ യൂണിറ്റുകളും ഒരു ഡീസൽ എൻജിനുമാണ് കർവ് ഐസിഇ യിൽ ഉൾപ്പെടുന്നത്. ഹൈപ്പീരിയൺ എന്ന് പേരിട്ടിരിക്കുന്ന പുതിയ 1.2 ലിറ്റർ GDi ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഒന്ന്. ഇതിന് 125 ബിഎച്ച്പി കരുത്തും 225 എൻഎം ടോർക്കും ലഭ്യമാണ്. മറ്റൊന്ന് 18 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ്. 1.5 ലിറ്റർ ഡീസൽ എൻജിനിൽ 113 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും ലഭിക്കുന്നു.

Also read: സാംസങ് ഗാലക്സി വാച്ച് അൾട്രാ, അഡ്വഞ്ചർ ആക്ടിവിറ്റികൾക്ക് ഏറ്റവും മികച്ച കൂട്ടാളി

മൂന്ന് എൻജിനുകളും 6-സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊ അല്ലെങ്കിൽ 7 സ്പീഡ് ഡ്യുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനൊടൊ കൂടിയാണ് വരുന്നത്. ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭിക്കുന്ന സെഗ്മെന്റിലെ ആദ്യത്തെ എസ് യു വി യാണ് ടാറ്റ കർവ്.

Also read: ക്രിസ്പിയാണ് ടേസ്റ്റിയും; ഇന്ന് ചായയ്‌ക്കൊപ്പം വെണ്ടയ്ക്ക വട തയ്യാറാക്കിയാലോ ?

സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ വിത്ത് ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോൾ എന്നിങ്ങനെയുള്ള ഫീച്ചറുകളും കർവിലുണ്ട്. കൂടാതെ 20 അഡ്വാൻസിഡ് എഡിഎസ് ലെവൽ 2 സാങ്കേതിക വിദ്യയും കർവിലുപയോഗിച്ചിട്ടുണ്ട്. കോംപാക്ട് എസ് യു വി വിഭാഗത്തിലേക്ക് വരുന്ന ടാറ്റ കർവിന്റെ എക്സ് ഷോറൂം വില 9.99 ലക്ഷം രൂപ മുതൽ 17.69 ലക്ഷം രൂപ വരെയാണ്. 2024 ഒക്ടോബർ 31 വരെയുള്ള ബുക്കിങ്ങുകൾക്ക് ഇത് ബാധകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News