പഞ്ച് കൂട്ടാന്‍ ടാറ്റയുടെ പഞ്ച് ഇവി വിപണിയിലെത്തി

ടാറ്റയുടെ ആദ്യ കംപ്ലീറ്റ് ഇലക്ട്രിക്ക് വാഹനമായി പഞ്ച് ഇ വി വിപണിയിലെത്തി. പൂര്‍ണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമില്‍ നിര്‍മിച്ച പഞ്ച് ഇ.വി സ്മാര്‍ട്ട്, സ്മാര്‍ട്ട് പ്ലസ്, അഡ്വഞ്ചര്‍, എംപവേഡ്, എംപവേഡ് പ്ലസ് എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്. സ്റ്റാന്റേര്‍ഡ് റേഞ്ച്, ലോങ്ങ് റേഞ്ച് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് അഞ്ച് വേരിയന്റുകള്‍. 10.99 ലക്ഷം രൂപ മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. 35 കിലോവാട്ട് ബാറ്ററി പാക്കുള്ള ലോങ്ങ് റേഞ്ച് മോഡല്‍ ഒറ്റത്തവണ ചാര്‍ജില്‍ 421 കിലോമീറ്റര്‍ സഞ്ചരിക്കാം.25 കിലോവാട്ട് ബാറ്ററി പാക്കുള്ള മീഡിയം റേഞ്ചിന് 315 കിലോമീറ്ററാണ് പരിധി. 3.3 കിലോവാട്ടിന്റെ വാള്‍ ബോക്സ് ചാര്‍ജര്‍, 7.2 കിലോവാട്ടിന്റെ ഫാസ്റ്റ് ചാര്‍ജര്‍ എന്നീ മികച്ച ചാര്‍ജിങ്ങ് ഓപ്ഷനുകളാണ് ഈ വാഹനത്തിലുള്ളത്. 50 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാര്‍ജറുപയോഗിച്ച് 80 ശതമാനം വരെ
ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂര്‍ മതിയാകുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

ALSO READ ;പാല്‍ ചായ കുടിച്ച് മടുത്തോ ? വൈകുന്നേരം വെറൈറ്റിയായി ബബിള്‍ ടീ ആയാലോ

ടാറ്റ തന്നെ വികസിപ്പിച്ച പ്യുവര്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ ആക്ടി ഇ വി പ്ലാറ്റ്‌ഫോമിലാണ് പഞ്ചിന്റെ നിര്‍മാണം. 80 മുതല്‍ 230 എച്ച്.പി. വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുകള്‍ ആക്ടി ഇ വി പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിപ്പിക്കാം. ഫ്രണ്ട് വീല്‍, റിയര്‍ വ്യൂ, ഫോര്‍ വീല്‍ ഡ്രൈവുകളുള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ക്ക് ആക്ടി ഇ.വി. പ്ലാറ്റ്ഫോം ഇണങ്ങും.

ALSO READ ;കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുന്നത് ചെറിയ കാര്യമല്ല, പ്രേമത്തിന് കണ്ണും കാതുമില്ലല്ലോ; എം ജി ശ്രീകുമാർ

റഗുലര്‍ മോഡലിന്റെ ചില ഡിസൈനുകള്‍ നിലനിര്‍ത്തിയും പരിഷ്‌കരിച്ചുമാണ് പഞ്ച് ഇ വിയുടെ രൂപകല്‍പ്പന. വലിയ എയര്‍ഡാം നല്‍കിയാണ് മുന്നിലെ ബമ്പര്‍ രൂപകല്‍പ്പന. ഇത് റഗുലര്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാണ്. അതേസമയം പിന്‍ഭാഗത്തെ ഡിസൈന്‍ റെഗുലര്‍ മോഡലിന് സമാനമാണ് നെക്സോണ്‍ ഇ.വിയില്‍ നിന്ന് കടമെടുത്ത ഡിസൈനും പുതിയ വാഹനത്തിലുണ്ട്. നെക്സോണ്‍ ഇ.വിക്ക് സമാനമായ 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍
എന്നിവ ഉയര്‍ന്ന വേരിയന്റുകളില്‍ നല്‍കിയിട്ടുണ്ട്. 6 എയര്‍ ഹാഗുകളും പുതിയ കാറിലുണ്ട്. പുതിയ ടാറ്റ വാഹനങ്ങളിലൂടെ ശ്രദ്ധേയമായ എല്‍ ഇ ഡി ലൈറ്റ് സ്ട്രിപ്പും പഞ്ച് ഇ വിയിലുമുണ്ട്. ഹെഡ്ലാമ്പിന്റെ ഡിസൈന്‍ ചതുരാകൃതിയിലുള്ള പ്രൊജക്ഷന്‍ എല്‍.ഇ.ഡിയിലാണ്.
കഴിഞ്ഞ ദിവസം പഞ്ച് ഇ.വിയുടെ ബുക്കിങ്ങ് ആരംഭിച്ചി ടാറ്റാ ഗ്രൂപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News