അടുത്ത അഞ്ച് വര്‍ഷത്തെ ഐപിഎല്‍ ടൈറ്റില്‍ അവകാശം സ്വന്തമാക്കി ടാറ്റ ഗ്രൂപ്പ്. 2500 കോടി രൂപ വി മുടക്കിയാണ് ടാറ്റ ഐപിഎല്‍ ടൈറ്റില്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയാണ് ഇത്. 2024-2028 കാലയളവിലേക്കാണ്ടൈ ഈ തുക ടാറ്റ മുടക്കുക. 2022ല്‍ ആണ് ടാറ്റ ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍മാരായി രംഗത്തെത്തിയത്. പിന്നീട് 2022 ലും 2023 ലും ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ടാറ്റ തന്നെ തുടര്‍ന്നു.
ALSO READ: മനുഷ്യച്ചങ്ങലയില്‍ അണിനിരന്ന് ലക്ഷങ്ങള്‍; പ്രതിഷേധച്ചങ്ങല തീര്‍ത്ത് ഡിവൈഎഫ്‌ഐ
ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനികള്‍ വേണ്ടെന്ന നിലപാടില്‍ ബിസിസിഐ ഇപ്പോഴും മാട്ടം വരുത്തിയിട്ടില്ല. അതുപോലെ ഗെയിമിങ്, ബെറ്റിങ്, ക്രിപ്റ്റോ കറന്‍സി, ചൂതാട്ട മദ്യ നിര്‍മാണക്കമ്പനികള്‍ക്കും ടൈറ്റില്‍ സ്പോണ്‍സര്‍മാരാവുന്നതിന് വിലക്കുണ്ട്.
ടൈറ്റില്‍ സ്പോണ്‍സര്‍ക്കുള്ള ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് അവസാനിച്ചിരുന്നു. ആ സമയം ആദിത്യ ബിര്‍ള ഗ്രൂപ്പ് ആയിരുന്നു ഇതിൽ മുന്നിൽ. എന്നാല്‍ ബിഡ് തുറന്നപ്പോള്‍ ഇരു വിഭാഗവും ഏതാണ്ട് അടുത്ത തുകയാണ് ക്വാട്ട് ചെയ്തതിനെ തുടര്‍ന്നാണ് ടാറ്റക്ക് തന്നെ സ്പോണ്‍സര്‍ഷിപ്പ് നല്‍കാന്‍ ബിസിസിഐ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം 2022ല്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കായിക ലീഗായി ഐപിഎല്‍ മാറിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here