ഉല്‍പാദന മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അര്‍ധചാലകങ്ങള്‍, ചിപ്പ് നിര്‍മാണം, സവിശേഷ എന്‍ജിനിയറിങ് ഉല്‍പന്നങ്ങള്‍, വൈദ്യുത വാഹനങ്ങള്‍, ബാറ്ററി, മറ്റ് അനുബന്ധ വ്യവസായങ്ങള്‍ എന്നിവയിലാണ് ടാറ്റ ഗ്രൂപ്പ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്‌മെന്റ് (ഐഎഫ്ക്യുഎം) സംഘടിപ്പിച്ച സിംപോസിയത്തിലാണ് ചന്ദ്രശേഖരന്‍ ഇക്കാര്യം പറഞ്ഞത്.
രാജ്യത്തെ വര്‍ധിച്ച തൊഴില്‍ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനായി ഉല്‍പാദന മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്നും 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ മാത്രമേ വികസിത ഭാരതം യാഥാര്‍ഥ്യമാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 500 മുതല്‍ 1,000 വരെ ചെറുകിട, ഇടത്തരം കമ്പനികളാണ് ഈ 5 വര്‍ഷത്തിനുള്ളില്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here