നെക്സോണ്‍, ഹാരിയര്‍, സഫാരി തുടങ്ങിയ കാറുകള്‍ക്കും എസ്യുവികള്‍ക്കും വമ്പിച്ച ഡിസ്കൗണ്ടുകള്‍ വാഗ്ദാനം ചെയ്ത് ടാറ്റ. 1.25 ലക്ഷം രൂപയുടെ മൊത്തം കിഴിവുകള്‍ ഹാരിയറിന്റെയും സഫാരിയുടെയും പ്രീ ഫേസ്ലിഫ്റ്റ് പതിപ്പുകളില്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നു.
ടാറ്റ ഹാരിയര്‍, സഫാരി MY2023 മോഡലുകള്‍ക്ക് മാത്രമാണ് ഓഫറുകള്‍ ഉള്ളത്.MY2024 മോഡലുകള്‍ക്കു കിഴിവ് ഇല്ലാത്തത് ഉപഭോക്താക്കളെ നിരാശയിലാക്കി.
കൂടാതെ പഞ്ച്,ആള്‍ട്രോസ്,ടിയാഗോ,ടിയാര്‍ MY2024 മോഡലുകള്‍ക്കും കമ്പനി നിരവധി ഓഫറുകള്‍ വാഗ്ദാനം ചെയ്തു. ക്യാഷ് ഡിസ്കൗണ്ടും മികച്ച ബോണസ് എക്സ്ചേഞ്ചും വഴി ടാറ്റ ഉപഭോക്ത മനസ്സുകളില്‍ ഇടം നേടിക്കഴിഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here