ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വൈവിധ്യം അതിവേഗം വളരുകയാണ്. ഈ വൈവിധ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പ്രധാന ബ്രാൻഡ് ആണ് ടാറ്റ മോട്ടോഴ്സ്. ഇപ്പോഴിതാ കമ്പനിയുടെ പുതിയ ഇവിയുടെ വിശേഷങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ടാറ്റ ഹാരിയര്‍ ഇവി ഈ വര്‍ഷം ആദ്യ പാദം രാജ്യത്ത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ്, ഇലക്ട്രിക് എസ് യു വിയെ കുറച്ചുള്ള വിശദാംശങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.
500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 60 kWh ബാറ്ററിയുമായി ടാറ്റ ഹാരിയര്‍ ഇവി വരാന്‍ സാധ്യതയുണ്ടെന്നാണ് ഇതുവരെ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്ന കിംവദന്തി. എന്നാല്‍, ടീം ബിഎച്ച്പിയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹാരിയര്‍ ഇവിക്ക് 75 kWh ബാറ്ററി പാക്ക് ഉണ്ടായിരിക്കുമെന്നാണ് സൂചന. ഇതോടൊപ്പം, ഓള്‍-വീല്‍-ഡ്രൈവ് (AWD) സിസ്റ്റത്തിന് പവര്‍ നല്‍കുന്ന ഇരട്ട-മോട്ടോര്‍ സജ്ജീകരണവും ഉണ്ടായിരിക്കും. ഇത് മിക്കവാറും ‘എംപവേര്‍ഡ്’ ട്രിമ്മില്‍ ലഭ്യമാകും. വാഹനം നിലവില്‍ നിര്‍മാണത്തിലാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ടാറ്റ ഹാരിയര്‍ എവിയുടെ മുന്‍കാല സ്‌പൈ ഷോട്ടുകള്‍ പ്രകാരം ഇതിന് ഐസിഇ പതിപ്പിന് സമാനമായ ഡിസൈന്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന. ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പതിപ്പിന്റെ അതേ സിലൗറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബമ്പര്‍ അല്പം വ്യത്യസ്തമാണ്. ഭാരത് മൊബിലിറ്റി എക്സ്പോയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here