ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ മുന്നേറ്റം നടത്താൻ ഒരുങ്ങുകയാണ് ടാറ്റ. ടാറ്റയില്‍ നിന്ന് അടുത്തതായി എത്തുന്ന വാഹനം കര്‍വ് ആയിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ കര്‍വ് ഇവിയുടെ ഐസ് എന്‍ജിന്‍ പതിപ്പുകളും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ വികസിപ്പിച്ചെടുത്ത ആക്ടീവ് ഇലക്ട്രിക് വാഹന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും കര്‍വ് ഇവിയും ഒരുങ്ങുക.
ALSO READ: സൈനസിനെ അകറ്റാം: ഈ ഭക്ഷണങ്ങൾ ശീലമാക്കൂ…
ടാറ്റ മോട്ടോഴ്‌സിന്റെ രഞ്ജന്‍ഗാവിലെ പ്ലാന്റിലായിരിക്കും കര്‍വ് ഇലക്ട്രിക് നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തോടെ ഈ വാഹനത്തിന്റെ ഉത്പാദനം ആരംഭിക്കും. പഞ്ച് ഇലക്ട്രിക്കാണ് ആക്ടീവ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയ ആദ്യമായി ഒരുങ്ങിയ മോഡല്‍. 80 എച്ച്.പി. മുതല്‍ 200 എച്ച്.പി. വരെ കരുത്ത് ഉത്പാദിപ്പിക്കുന്ന വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഒരുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഫ്രണ്ട് വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ സാധ്യമാകും
നെക്‌സോണില്‍ നല്‍കിയിട്ടുള്ള 115 എച്ച്.പി. പവറും 260 എന്‍.എം. ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയായിരിക്കാം കര്‍വിനുമെന്നാണ് സൂചന. കൂടാതെ ആറ് സ്പീഡ് മാനുവല്‍, എ.എം.ടി. എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനായിരിക്കും നല്‍കുക. ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലും കര്‍വ് പ്രതീക്ഷിക്കാം. പ്രതിവര്‍ഷം 48000 യൂണിറ്റിന്റെ വില്‍പ്പനയാണ് കർവിൽ ടാറ്റ ലക്ഷ്യമിടുന്നത്. ഇതില്‍ 12,000 യൂണിറ്റ് ഇലക്ട്രിക് കരുത്തിലുള്ള കര്‍വിന്റേതായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ALSO READ: പ്രസിഡന്റിന്റെ ഇന്ത്യ വിരുദ്ധ നിലപാട് ; ആശങ്കയുമായി മാലദ്വീപ് പ്രതിപക്ഷ പാര്‍ട്ടികള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here