ഐ ഫോൺ അസ്സെംബ്ലിങ്ങിലേക്ക് കടക്കുന്ന ആദ്യ പ്രാദേശിക കമ്പനിയാകാൻ ടാറ്റ

ഐ ഫോൺ നിർമ്മാണത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയാവാൻ ടാറ്റ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കർണാടകയിലെ വിസ്‌ട്രോൺ കോർപറേഷന്റെ ഐ ഫോൺ നിർമ്മിക്കുന്ന ഫാക്ടറി ടാറ്റ ഏറ്റെടുക്കാനൊരുങ്ങുന്നതായാണ് വിവരം. തായ്വാൻ ആസ്ഥാനമായുള്ള ഇലക്ട്രോണിക് നിർമ്മാണ കമ്പനിയാണ് വിസ്‌ട്രോൺ.ഈ ഫാക്ടറി ഏറ്റെടുക്കുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ളത് മാത്രമല്ല , ആഗോള വിപണിയിലേക്കുള്ള ഐ ഫോണും ടാറ്റ നിർമ്മിക്കും.ആദ്യമായാണ് ഒരു പ്രാദേശിക കമ്പനി ഐ ഫോൺ അസ്സെംബ്ലിങ്ങിന്റെ ഭാഗമാകുന്നത്.

also read :റബ്ബർ കർഷകരുടെ ദുരിതമൊഴിയുന്നില്ല, ലാറ്റക്സ് ക്ഷാമവും തിരിച്ചടിയാവുന്നു

600 മില്യൺ ഡോളറിലധികം മൂല്യമുള്ള വിസ്‌ട്രോൺ കോർപറേഷന്റെ കർണാടകയിലെ ഫാക്ടറിയിൽ പതിനായിരത്തിലധികം തൊഴിലാളികളാണ് ഇപ്പോഴുള്ളത് .ഇത് അടുത്ത വർഷത്തോടെ ഇരട്ടിയാക്കിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ടാറ്റ ,ഐ ഫോൺ നിർമ്മാണം ആരംഭിക്കുകയാണെങ്കിൽ ചൈനയ്ക്കു പുറത്തേക്ക് ഐ ഫോൺ നിർമ്മാണം വ്യാപിപ്പിക്കാനും , ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സാങ്കേതിക വിദ്യ നിർമ്മാണം പ്രോത്സാഹിപ്പിക്കാനുമുള്ള ആപ്പിളിന്റെ ശ്രമങ്ങൾക്ക് അതൊരു മുതൽക്കൂട്ടാകും.

also read:പോരാട്ടം ഫാസിസത്തിനെതിരെ, ഏക സിവില്‍ കോഡില്‍ പ്രതിഷേധം സെമിനാറില്‍ ഒതുക്കില്ല: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News