ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന് രണ്ട് ബാറ്ററി ഓപ്ഷന്‍; വില ഇങ്ങനെ

വാഹനപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ടാറ്റ പഞ്ചിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. ജനുവരി 22 മുതല്‍ വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.10.99 ലക്ഷം മുതല്‍ 14.49 ലക്ഷം രൂപ വരെയാണ് വില.

രണ്ടു ബാറ്ററി പായ്ക്ക് ഓപ്ഷനോടെയാണ് പഞ്ച് ഇവി ഇറങ്ങിയത്. ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന 25 കിലോവാട്ട് ഹവര്‍(സംവ) വേര്‍ഷന്‍ ആണ് ഒന്ന്. ഒറ്റ ചാര്‍ജില്‍ 421 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ദീര്‍ഘദൂര ബാറ്ററി പായ്ക്ക് ആണ് രണ്ടാമത്തെ ഓപ്ഷന്‍.

സീവീഡ് ഡ്യുവല്‍ ടോണ്‍, എംപവേര്‍ഡ് ഓക്‌സൈഡ് ഡ്യുവല്‍ ടോണ്‍, ഫിയര്‍ലെസ് റെഡ് ഡ്യുവല്‍ ടോണ്‍, ഡേടോണ ഗ്രേ ഡ്യുവല്‍ ടോണ്‍, പ്രിസ്റ്റൈന്‍ വൈറ്റ് ഡ്യുവല്‍ ടോണ്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളാണ് പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന് ഉള്ളത്.

Also Read: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു; സഞ്ജു ടീമില്‍

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 360-ഡിഗ്രി ക്യാമറ, സിംഗിള്‍-പേന്‍ സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്റര്‍, ആറ് എയര്‍ബാഗുകള്‍ എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News