ഒരേദിവസം മൂന്ന് തരം നെക്‌സോണുകൾ; കിടിലൻ ഫീച്ചേഴ്സ്; ഞെട്ടിച്ച് ടാറ്റ

ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി. വാഹനങ്ങളില്‍ മ്യുണിറയിൽ നിൽക്കുന്ന മോഡലാണ് ടാറ്റ. അവരിപ്പോൾ ഏറ്റവും പുതിയ ഫീച്ചറുകളുള്ള നെക്‌സോണിന്റെ പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ്.

ALSO READ: ‘ഓടുന്ന ബൈക്കിൽ വച്ച് ലിപ്‌ലോക്’, വീഡിയോ വൈറലായതിനു പിന്നാലെ യുവതിക്കും യുവാവിനുമെതിരെ പിഴ ചുമത്തി ട്രാഫിക് പൊലീസ്

8.09 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് കിടിലൻ ഫീച്ചറുകളുമായെത്തിയ വണ്ടിയുടെ വില. സ്മാര്‍ട്ട്, പ്യൂവര്‍, ക്രിയേറ്റീവ്, ഫിയര്‍ലെസ് എന്ന വേരിയന്റുകളാണ് ഉള്ളത്. പ്ലസ്, എസ് എന്ന ഓപ്‌ഷനുകളിലും വാഹനം ഇറങ്ങിയിരിക്കുന്നു. ലോങ്ങ് റേഞ്ച്, മീഡിയം റേഞ്ച് എന്നീ വിഭാഗങ്ങളിലും വാഹനങ്ങൾ എത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് മോഡലും ഇപ്പോൾ എത്തിയിട്ടുണ്ട്. അഞ്ച് വേരിയന്റുകളുള്ള മീഡിയം റേഞ്ച് മോഡലിന് 14.74 ലക്ഷം രൂപമുതൽ 17.84 ലക്ഷം രൂപ വരെയാണ് വില.

ALSO READ: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ടാറ്റ മോട്ടോർസ് മുൻപ് പല കണ്‍സെപ്റ്റ് മോഡലുകളും പുറത്തിറക്കിയിരുന്നു. അവയോട് സാമ്യമുള്ളതാണ് പുതിയ നെക്‌സോൺ പതിപ്പുകൾ. ഇന്റിക്കേറ്ററായും ഡി.ആര്‍.എല്‍ ആയും മാറുന്ന എൽഇഡി ലൈറ്റുകൾ, വലിപ്പമുള്ള എയര്‍ഡാം എന്നിവയാണ് മുൻവശത്തെ മനോഹരമാക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News