വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോര്‍സ്. ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിലാണ് ഇത്തരത്തിലൊരു നടപടി. 2 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. ബാറ്ററികളുടെ വില കുറയുന്നത് ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതിനാലാണ് വിലകുറക്കുന്നതെന്ന് ടാറ്റ വ്യക്തമാക്കി.
നെക്സോണ്‍. ഇവിക്കാണ് 1.2 ലക്ഷം കുറഞ്ഞത്. ജനപ്രിയ മോഡലായ തിയാഗോ. ഇവിയുടെ വില 70,000 വരെയാണ് കുറഞ്ഞത്. നെക്സോണ്‍.ഇവി 14.4ലക്ഷത്തിനും തിയാഗോ.ഇവി 7.9ലക്ഷത്തിനും ലഭിക്കും. 2023 ജനുവരിയിലും, ടാറ്റ മോട്ടോഴ്സ് നെക്സോണ്‍.ഇവിയുടെ വില 85,000 രൂപ വരെ കുറച്ചിരുന്നു. ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയില്‍ ഏറ്റവും ഒടുവിലെത്തിയ മോഡലായ പഞ്ച് ഇ.വിയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഇന്ത്യയിലെ കാര്‍ വില്‍പ്പനയുടെ 2 ശതമാനം മാത്രമാണ് ഇലക്ട്രിക് വേരിയന്റുകള്‍. ഇലക്ട്രിക് വാഹനങ്ങളുടെ കുറഞ്ഞ വേരിയന്റുകളാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളും വാങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here