വാഹനവിപണിയിൽ പുതിയൊരു മോഡല്‍ കൂടി അവതരിപ്പിക്കാൻ നീക്കവുമായി ടാറ്റ. ജീപ്പ് എസ്‌യുവി അല്ലെങ്കിൽ മഹീന്ദ്ര ഥാർ പോലുള്ള മോഡലുകളോട് മത്സരിക്കാൻ 4X4 എസ്‌യുവി ടാറ്റ അവതരിപ്പിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
also read: മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണം; സമിതിയോട് ഉത്തരവിട്ട് സുപ്രീം കോടതി
അടുത്തിടെ നടന്ന ഒരു കോൺഫറൻസിൽ, വളരുന്ന ഇന്ത്യൻ വിപണിയിൽ ജീപ്പിന് സമാനമായ പരുക്കൻ എസ്‌യുവിയുടെ സാധ്യതയെക്കുറിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരൻ സൂചന നൽകിയിരുന്നു. മഹീന്ദ്ര ഥാർ, മാരുതി സുസുക്കി ജിംനി എന്നിവക്ക് പകരക്കാരനായി ടാറ്റ പുതിയ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.ടാറ്റ മോട്ടോഴ്‌സിന്റെ 78-ാമത് വാർഷിക പൊതുയോഗത്തിനിടെയാണ് കമ്പനിയുടെ ജീപ്പിന് സമാനമായ എസ്‌യുവി അവതരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആണ് , ടാറ്റ മോട്ടോഴ്‌സ് ചെയർമാൻ എസ്‌യുവിയുടെ നിർമാണം ഉൾപ്പെടെയുള്ള കമ്പനിയുടെ താൽപ്പര്യം അറിയിച്ചത്.നിലവിലുള്ള മോഡലുകളുടെ അനുകരണത്തിനുപകരം സവിശേഷമായ ഒരു ഓഫർ വികസിപ്പിക്കുന്നതിൽ കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യൻ എസ്‌യുവി വിപണിയിൽ ടാറ്റ മോട്ടോഴ്‌സ് ഒരു പ്രധാന കമ്പനിയാണ്. പഞ്ച് പോലുള്ള എൻട്രി ലെവൽ മോഡലുകൾ മുതൽ 7 സീറ്റർ സഫാരി എസ്‌യുവി വരെ ടാറ്റ മോട്ടോഴ്‌സ് ശ്രണിയിലുണ്ട്.
അതേസമയം 2024-ന്റെ തുടക്കത്തിൽ ടാറ്റ മോട്ടോഴ്‌സ് ഒരു പുതിയ ക്രോസ്ഓവർ കൂപ്പെ കര്‍വ്വ് അവതരിപ്പിക്കും. ഇത് മുഖ്യധാരാ ഇടത്തരം എസ്‌യുവി വിഭാഗത്തിൽ ഒരു പുതിയ സെഗ്‌മെന്റ് ആരംഭിക്കും. 2025 ഓടെ ഐക്കണിക് സിയറ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയെ ടാറ്റ തിരികെ കൊണ്ടു വരും. മുമ്പ്, ടാറ്റ മോട്ടോഴ്‌സ് സഫാരി, സിയറ തുടങ്ങിയ 4×4 ശേഷിയുള്ള ഒന്നിലധികം ലൈഫ്‌സ്‌റ്റൈൽ എസ്‌യുവികൾ വിതരണം ചെയ്തിരുന്നു. 2023 ഓട്ടോ എക്‌സ്‌പോയിൽ 4 വീൽ ഡ്രൈവ് ശേഷിയുള്ള ഹാരിയർ ഇവിയും കമ്പനി പ്രദർശിപ്പിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here