കേട്ടിട്ട് ഞെട്ടേണ്ട…സത്യമാണ്… 10 ലക്ഷത്തിന് ലംബോര്‍ഗിനി ലുക്കുള്ള ടാറ്റ എസ്‌യുവി!

ഇന്ത്യക്കാര്‍ കഴിഞ്ഞ കുറച്ച് നാളുകളായി കാത്തിരുന്ന ഒരു കാറിന്റെ വില ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചു. സ്മാര്‍ട്ട്, പ്യുവര്‍+, പ്യുവര്‍+ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ്+ S, അക്കംപ്ലിഷ്ഡ് S, അക്കംപ്ലിഷ്ഡ്+ A എന്നിങ്ങനെ എട്ട് വേരിയന്റുകളിലായാണ് ടാറ്റ കര്‍വ് (Tata Curvv) പുറത്തിറങ്ങിയിരിക്കുന്നത്. 1.2-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, പുതിയ 1.2-ലിറ്റര്‍ TGDi ഹൈപ്പീരിയന്‍, 1.5 ലിറ്റര്‍ ക്രിയോജെറ്റ് ഡീസല്‍ എന്നീ എഞ്ചിനുകളാണ് കര്‍വിന് തുടിപ്പേകുന്നത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT ഗിയര്‍ബോക്സുമായി ഈ എഞ്ചിനുകള്‍ എല്ലാം ജോടിയാക്കിയിരിക്കുന്നു.

Also  read:പാമ്പ് കടിയേറ്റാൽ ഉടൻ എന്ത് ചെയ്യണം? എന്തൊക്കെ ഒഴിവാക്കണം? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

9.99 ലക്ഷം രൂപ മുതലാണ് എന്‍ട്രി-ലെവല്‍ പെട്രോള്‍ വേരിയന്റുകള്‍ക്ക് വില. അതേസമയം ഡീസല്‍ പതിപ്പിന് 11.5 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ക്രിയേറ്റീവ് S വേരിയന്റ് മുതല്‍ വാഗ്ദാനം ചെയ്യുന്നു. 14 ലക്ഷം രൂപ മുതലാണ് ഇവയുടെ വില . ഓട്ടോമാറ്റിക് ശ്രേണി 12.49 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. എന്‍ട്രി ലെവല്‍ ഡീസല്‍-ഡിസിടി 14 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്.

Also read:ബാങ്ക് അക്കൗണ്ട് ‘വാടകയ്ക്ക്’ നൽകരുത്; പണി പിറകെ വരും

16.40 ലക്ഷം രൂപ മുതലാണ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ടര്‍ബോ-പെട്രോള്‍ എഞ്ചിന് വില ആരംഭിക്കുന്നത്. ഇതൊരു ആമുഖ വിലയാണെന്നും നിശ്ചിത ബുക്കിംഗുകള്‍ കഴിയുമ്പോള്‍ വില പുതുക്കുകയും ചെയ്യും. 2024 ഒക്ടോബര്‍ 31-ന് മുമ്പ് നടത്തുന്ന ബുക്കിംഗുകള്‍ക്ക് മാത്രമാണ് ഈ വിലകള്‍ സാധുവാകുന്നത് എന്നും കമ്പനി വ്യക്തമാക്കി. ഇതിന് ശേഷം കൂപ്പെ എസ്‌യുവി വാങ്ങാനെത്തുന്നവര്‍ അധിക തുക മുടക്കേണ്ടി വരും. ടാറ്റ കര്‍വ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കാറിന്റെ വേരിയന്റ് തിരിച്ചുള്ള വില ഈ ലേഖനത്തിലൂടെ അറിയാം.

വേരിയന്റുകൾ              1.2 ലിറ്റർ ടർബോ-പെട്രോൾ      1.2-ലിറ്റർ TGDi ഹൈപ്പീരിയോൺ         1.5 ലിറ്റർ ക്രിയോജെറ്റ്
സ്മാര്‍ട്ട്                                   10 ലക്ഷം രൂപ                                                                                                                11.5 ലക്ഷം രൂപ
പ്യുവര്‍+                                 11 ലക്ഷം രൂപ                                                                                                                12.5 ലക്ഷം രൂപ
ക്രിയേറ്റീവ്                            12.2 ലക്ഷം രൂപ                                                                                                            13.7 ലക്ഷം രൂപ
ക്രിയേറ്റീവ് S                        12.7 ലക്ഷം രൂപ                                           14 ലക്ഷം രൂപ                                    14.2 ലക്ഷം രൂപ
ക്രിയേറ്റീവ്+ S                     13.7 ലക്ഷം രൂപ                                           15 ലക്ഷം രൂപ                                    15.2 ലക്ഷം രൂപ
അക്കംപ്ലിഷ്ഡ് S                 14.7 ലക്ഷം രൂപ                                          16 ലക്ഷം രൂപ                                    16.2 ലക്ഷം രൂപ
അക്കംപ്ലിഷ്ഡ്+ A              17.5 ലക്ഷം രൂപ                                                                                                             17.7 ലക്ഷം രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News