ഇടിപരീക്ഷയില്‍ ഫൈവ് സ്റ്റാര്‍ അടിച്ച് ടാറ്റ നെക്സോണിന്റെ പുതിയ മോഡല്‍

ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ടാറ്റ നെക്സോണിന്റെ പുതിയ മോഡല്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കി. ഈ വാഹനത്തിന്റെ ആദ്യ പതിപ്പിനെക്കാള്‍ കരുത്തുറ്റ മോഡലാണ് പുതിയതെന്നാണ് ഈ ക്രാഷ് ടെസ്റ്റ് ഫലം തെളിയിക്കുന്നത്. സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ ക്യാംപയിനിന്റെ ഭാഗമായി നടത്തുന്ന ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന രണ്ടാമത്തെ വാഹനമാണ് നെക്സോണ്‍ എന്നാണ് ഇടിപരീക്ഷ ഫലം തെളിയിക്കുന്നത്.

Also Read: എക്സൈസ് സേനക്ക് പുതിയ 33 വാഹനങ്ങൾ; ഫ്ളാഗ് ഓഫ് നിർവഹിച്ച് മന്ത്രി എം ബി രാജേഷ്

മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ 34-ല്‍ 32.22 പോയന്റാണ് നെക്സോണിന് ലഭിച്ചിരിക്കുന്നത്. കുട്ടികളെ സുരക്ഷിതമാക്കുന്നതില്‍ 49-ല്‍ 44.52 പോയന്റും നെക്സോണിന് ലഭിച്ചിട്ടുണ്ട്. ഹാരിയര്‍, സഫാരി എസ്.യു.വികളാണ് കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള മോഡലുകള്‍. ഈ വാഹനങ്ങള്‍ ഗ്ലോബല്‍ എന്‍ക്യാപ്, ഭാരത് എന്‍ക്യാപ് പരീക്ഷകളില്‍ ഇതിനോടകം കരുത്ത് തെളിയിച്ചിട്ടുണ്ട്.

അപകടസമയത്ത് മുന്‍സീറ്റിലെ യാത്രക്കാരുടെ തല, കഴുത്ത് തുടങ്ങിയ ഭാഗങ്ങള്‍ക്ക് ഉയര്‍ന്ന സംരക്ഷണം വാഹനം ഉറപ്പാക്കുമെന്നാണ് ക്രാഷ് ടെസ്റ്റ് തെളിയിച്ചിരിക്കുന്നത്. മുന്‍നിരയിലെ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ക്കും സുരക്ഷ ഉറപ്പാക്കുന്നുണ്ട്. മറ്റ് സീറ്റുകളിലെ യാത്രക്കാരുടെ സുരക്ഷയിലും ഈ വാഹനം വിട്ടുവീഴ്ച വരുത്തുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News