വണ്ടിപ്രേമികൾക്ക് ഇത് ആഘോഷരാവ്; ടാറ്റാ നെക്‌സോണ്‍ സിഎന്‍ജി പുറത്തിറങ്ങി, അതും മോഹവിലയിൽ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ വാങ്ങിക്കുന്ന കാറുകളിൽ ഒന്നാണ് ടാറ്റ നെക്‌സോണ്‍. ഇത് ഒരു സബ് 4 മീറ്റര്‍ എസ്‌യുവിയാണ്. നിലവിൽ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ വണ്ടി വിപണിയിൽ ലഭ്യമാണ്. നാളേറെയായി ടാറ്റ നെക്‌സോണിന്റെ സിഎന്‍ജി പതിപ്പ് വിപണിയില്‍ എത്താന്‍ പോകുന്നു എന്നതിന്റെ വാർത്തകൾ പുറത്ത് വരുന്നുണ്ടായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ടാറ്റ മോട്ടോർസ് നെക്‌സോണ്‍ സിഎന്‍ജി പുറത്തിറക്കിയിരിക്കുകയാണ്.

സ്മാര്‍ട് (O), സ്മാര്‍ട്+, സ്മാര്‍ട് +S, പ്യുവര്‍, പ്യുവര്‍ S, ക്രിയേറ്റീവ്, ക്രിയേറ്റീവ്+, ഫിയര്‍ലെസ് +S എന്നിങ്ങനെ എട്ട് വേരിയന്റുകളിലായാണ് നെക്‌സോണ്‍ സിഎന്‍ജി (Tata Nexon CNG) പുറത്തിറക്കിയിരിക്കുന്നത് . അഡീഷനായി ‘iCNG’ ബാഡ്ജിംഗ് ചേര്‍ത്തതല്ലാതെ പുത്തന്‍ മോഡലില്‍ സ്‌റ്റൈലിംഗ് പരിഷ്‌കാരങ്ങള്‍ ഒന്നും ടാറ്റ വരുത്തിയിട്ടില്ല. എന്നാല്‍ കാറിന്റെ ക്യാബിനിനകത്ത് വലിയ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്.

Also read:‘ഈ കാലത്ത് ആ ‘അപ്പുക്കുട്ടൻ’ ചെയ്താൽ ഹിറ്റാവില്ല; ഉറപ്പാണ്, ശ്രദ്ധിക്കാനുണ്ട് ഏറെ’: ജഗദീഷ്

ഡ്യുവല്‍ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ എസി, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, എയര്‍ പ്യൂരിഫയര്‍ എന്നീ ഫീച്ചറുകള്‍ സി എൻ ജി മോഡലിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ ഒരു പുതിയ പനോരമിക് സണ്‍റൂഫും സിഎന്‍ജി എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്നു. പനാരമിക് സണ്‍റൂഫ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ സിഎന്‍ജി കാറാണ് നെക്‌സോണ്‍ സിഎന്‍ജി.

ഇതോടെ രാജ്യത്തെ ആദ്യ ടര്‍ബോചാര്‍ജ്ഡ് സിഎന്‍ജി എസ്‌യുവിയെന്ന പട്ടം കൂടി നെക്സോണ്‍ സിഎന്‍ജി സ്വന്തമാക്കി. സിഎന്‍ജി മോഡില്‍ 99 bhp പവറും 170 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. കിലോഗ്രാമിന് 24 കിലോമീറ്ററാണ് നെക്‌സോണ്‍ സിഎന്‍ജിയുടെ ക്ലെിയിംഡ് മൈലേജ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

Also read:ചൂടൊക്കെയല്ലേ ഒന്ന് കുളിച്ചിട്ട് പോകാം! ചോര്‍ന്നൊലിച്ച് പാലക്കാട്-എറണാകുളം മെമു

ടാറ്റ നെക്‌സോണ്‍ സിഎന്‍ജിയുടെ വില പരിശോധിക്കുമ്പോള്‍ ബേസ് സ്മാര്‍ട്ട് വേരിയന്റിന് 8.99 ലക്ഷം രൂപയാണ് വില. സ്മാര്‍ട്ട് + വേരിയന്റിന് 9.69 ലക്ഷവും സ്മാര്‍ട്ട് +S-ന് 9.99 ലക്ഷം രൂപയുമാണ് വിലയിട്ടിരിക്കുന്നത്. നെക്‌സോണ്‍ സിഎന്‍ജിയുടെ പ്യുവര്‍ പേഴ്സണയ്ക്ക് 10.69 ലക്ഷവും പ്യുവര്‍ S-ന് 10.99 ലക്ഷവുമാണ് വില. തുടര്‍ന്ന് വരുന്ന ക്രിയേറ്റീവിന് 11.69 ലക്ഷവും ക്രിയേറ്റീവ് + ട്രിമ്മിന് 12.19 ലക്ഷവുമാണ് മുടക്കേണ്ടത്. റേഞ്ച് ടോപ്പിംഗ് ഫിയര്‍ലെസ് + S വേരിയന്റിന്റെ വില 14.50 ലക്ഷം രൂപയാണ ടാറ്റ നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. മാരുതി ബ്രെസ സിഎന്‍ജി, ഫ്രോങ്ക്‌സ് സിഎന്‍ജി എന്നിവയുമായാണ് ടാറ്റ നെക്സോണ്‍ സിഎന്‍ജി മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News