പുതിയ രൂപത്തില്‍ ടാറ്റ നെക്സോണ്‍, സെപ്തംബര്‍ 14ന് ഇന്ത്യയില്‍

ടാറ്റ മോട്ടോ‍ഴ്സിന്‍റെ രണ്ടാം വരവില്‍ വിപണി കീ‍ഴടക്കിയ വാഹനമാണ് ടാറ്റ നെക്സോണ്‍.  പെട്രോള്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് പുറമെ നെക്സോണ്‍ ഇലക്ട്രിക് രാജ്യത്ത് തരംഗമായി. ഇപ്പോ‍ഴിതാ നെക്സോണിനെ പുത്തന്‍ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. ഫേസ്ലിഫ്റ്റ് വരുത്തിയ മോഡല്‍ സെപ്തംബര്‍ 14 ന് രാജ്യത്ത് അവതരിപ്പിക്കും.

നെക്‌സോണ്‍ ഇവിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പും ഇന്ത്യയില്‍ അവതരിപ്പിക്കും. എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളോടെയാകും വാഹനം പുറത്തിറങ്ങുന്നത്.

ALSO READ: ആര്‍ത്തവ സമയത്തെ വയറുവേദനയാണോ പ്രശ്‌നം? കറ്റാര്‍വാഴയുടെ നീര് ഇങ്ങനെ കഴിച്ചുനോക്കൂ

പുതുതായി ഡിസൈന്‍ ചെയ്ത അലോയ് വീലുകളും വശങ്ങളിലെ ചെറിയ മാറ്റങ്ങളുമാണ് ടാറ്റ നെക്‌സോണ്‍ ഫേസ്ലിഫ്റ്റിലുള്ള മറ്റ് കോസ്‌മെറ്റിക് മാറ്റങ്ങള്‍. നീണ്ടുകിടക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് ടാറ്റ നെക്‌സോണ്‍ ഫേസ്ലിഫ്റ്റിന്റെ മറ്റൊരു സവിശേഷത.

HVAC പ്രവര്‍ത്തനങ്ങള്‍ക്കുള്ള കപ്പാസിറ്റീവ് കണ്‍ട്രോളുകള്‍, സ്ലീക്കര്‍ എസി വെന്റുകള്‍, 360-ഡിഗ്രി ക്യാമറ സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ് സൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള വലിയ അപ്ഡേറ്റുകള്‍ കമ്പനി നെക്‌സോണ്‍ ഫേസ്ലിഫ്റ്റില്‍ നല്‍കും. പെട്രോള്‍, ഡീസല്‍ എഞ്ചിനുമായി വരുന്ന നെക്‌സോണ്‍ ഫേസ്‌ലിഫ്റ്റ് എത്തുന്നത്.

ALSO READ: തിരുവനന്തപുരത്തിന് പുതിയ ഇലക്ട്രിക്ക് ബസുകള്‍, മന്ത്രിമാരായ വി ശിവന്‍കുട്ടിയും ആന്‍റണി രാജുവും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News