ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സ്കോർ നേടി ടാറ്റ നെക്‌സോൺ. വാഹന സുരക്ഷയിൽ നെക്‌സോൺ മുന്നിലെന്നതിന്റെ തെളിവാണ് ക്രാഷ് ടെസ്റ്റിലെ ഈ സ്കോർ. ഭാരത് NCAP ക്രാഷ് ടെസ്റ്റിലാണ് ഈ ഫൈവ്സ്റ്റാർ.
1,638 കിലോഗ്രാം ആയിരുന്നു വാഹനത്തിൻ്റെ മൊത്തം ഭാരം. മുതിർന്ന യാത്രക്കാരുടെ സുരക്ഷയിലും കുട്ടികളുടെ സുരക്ഷയിലും ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി. ടെസ്റ്റിനായി ഉപയോഗിച്ച മോഡൽ നെക്‌സോൺ ഫിയർലെസ് ഡീസൽ AMT ആണ്. കുട്ടികളുടെ സുരക്ഷയിൽ നെക്സോൺ 49 പോയിൻ്റിൽ 43.83 പോയിന്റെ നേടി.
ALSO READ: ഇലക്ടിക്ക് വാഹനങ്ങൾ വിപണിയിലേക്ക്? ഇന്ത്യൻ ഉപഭോക്താക്കൾക്ക് പുതിയ സർപ്രൈസ് ഒരുക്കി ഹ്യുണ്ടായ്
ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവയ്‌ക്കൊപ്പം സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി ആറ് എയർബാഗുകളും ആയിട്ടാണ് ഈ വാഹനം വിപണിയിൽ എത്തുന്നത്. അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷനിൽ, ആകെയുള്ള 32 പോയിൻ്റിൽ നെക്സോൺ 29.41 പോയിൻ്റും നേടി.16 പോയിൻ്റ് വെയിറ്റേജുള്ള ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിന് 14.65 പോയിന്റും 16 പോയിൻ്റ് വരുന്ന സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 14.76 പോയിന്റും നെക്‌സോൺ നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here