വിപണിയിൽ ഏഴ് ലക്ഷം വില്പനകൾ പിന്നിട്ട സന്തോഷത്തിൽ വമ്പൻ ഓഫറുകളുമായി ടാറ്റ നെക്‌സോൺ. 2017 ലാണ് നെക്‌സോൺ വിപണിയിലെത്തിയത്. വെറും ആറ് വർഷം കൊണ്ടാണ് ഈ നേട്ടം നെക്‌സോൺ കരസ്ഥമാക്കിയത്. ഈ നേട്ടത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി വിലയിൽ ഒരു ലക്ഷത്തോളം രൂപയുടെ കുറവാണു കമ്പനി വരുത്തിയിരിക്കുന്നത്. മോഡലിന്റെ ലഭ്യതയ്ക്കും ഡീലർഷിപ്പിനും അനുസരിച്ചാണ് പരമാവധി 1 ലക്ഷം രൂപ വരെ ഇളവ് നൽകുക എന്നാണ് തീരുമാനം.
ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വാഹനമായിരുന്നു നെക്‌സോൺ. 2018-ലാണ് ഗ്ലോബല്‍ എന്‍ക്യാപ് ക്രാഷ്‌ടെസ്റ്റില്‍ നെക്‌സോണിന് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് ലഭിക്കുന്നത്. ഇതോടെ ഇന്ത്യൻ വാഹന വിപണിയിൽ തന്നെ സുരക്ഷാ ഒരു പ്രധാന ഘടകമായി മാറുകയായിരുന്നു. ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് വിപണി കീഴടക്കുകയായിരുന്നു എന്ന് തന്നെ പറയാം. ആറ് മുതല്‍ എട്ട് വരെ മാസങ്ങളുടെ ഇടവേളയിലാണ് നെക്‌സോണിന്റെ വില്‍പ്പന ഓരോ ലക്ഷം കടന്നുകൊണ്ടിരുന്നത്. ഇതൊക്കെ കന്യേ ചുരുങ്ങിയകാലം കൊണ്ട് ഈ ചരിത്രനേട്ടം കൈവരിക്കാൻ സഹായിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here