ഇന്ത്യൻ വാഹന വിപണിയിലെ മാരുതിയുടെ കുതിപ്പിന് ടാറ്റയുടെ ടാക്കിൾ’. വാഗണ്‍ആര്‍, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളെ പിന്‍തള്ളി ഏറ്റവും അധികം വിറ്റഴിക്കുന്ന മോഡല്‍ എന്ന ഖ്യാതി ടാറ്റ മോട്ടോഴ്‌സിന്റെ മൈക്രോ എസ് യു വി മോഡലായ പഞ്ച് സ്വന്തമാക്കി. 40 വര്‍ഷത്തിന് ശേഷമാണ് മാരുതിയുടേത് അല്ലാത്ത ഒരു മോഡല്‍ ഈ നേട്ടത്തിലെത്തുന്നത്. മൊത്തവില്‍പ്പനയില്‍ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കിക്ക് പക്ഷെ 2024 വലിയൊരു നഷ്ടത്തിന്റെ വര്‍ഷമായിരുന്നു.
പഞ്ചിന്റെ 2,02,030 യൂണിറ്റുകൾ 2024-ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഇറങ്ങിയപ്പോൾ പിന്നിലായത് 1,90,855 യൂണിറ്റുകള്‍ വിറ്റഴിച്ച മാരുതി സുസുക്കിയുടെ വാഗണ്‍ആറാണ്. എന്നാൽ, മാരുതി പിന്നാലെ തന്നെയുണ്ട്. മൂന്ന്, നാല് സ്ഥാനങ്ങളിൽ മാരുതിയുടെ ആരും പ്രതീക്ഷിക്കാത്ത മോഡലുകളാണെന്നതാണ് പ്രത്യേകത.
ALSO READ; ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റർ ഓടും; വരുന്നു ഇലക്ട്രിക് ക്രെറ്റ
1,90,091 യൂണിറ്റിന്റെ വില്‍പ്പനയോടെ എര്‍ട്ടിഗ എംപിവിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 1,88,160 യൂണിറ്റുകളുടെ വില്‍പ്പനയുമായി ബ്രെസ നാലാം സ്ഥാനത്തും ക്രെറ്റ അഞ്ചാം സ്ഥാനത്തുമുണ്ട്. പഞ്ചിന്റെ വില്‍പ്പനയിലുണ്ടായ നേട്ടം ഹ്യുണ്ടായിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളെന്ന് ഹ്യുണ്ടായിയുടെ പേരിനാണ് കോട്ടം തട്ടിയത്. ഇന്ത്യയിലെ വാഹന വില്‍പ്പനയുടെ ചരിത്രത്തിലേക്ക് നോക്കിയാൽ മാരുതി മേധാവിത്വം എപ്പോഴും വ്യക്തമാണ്.
1957 മുതല്‍ 1984 വരെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്റെ അംബാസഡറായിരുന്നു തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത്. 1985 മുതല്‍ മാരുതി ഒന്നാം സ്ഥാനത്തെത്തി. 1985-2004 കാലയളവില്‍ ജനപ്രിയ മോഡലായ ‘മാരുതി 800’ എന്ന മോഡലായിരുന്നു രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ചത്. 2005 മുതല്‍ 2017 വരെ മാരുതി ആള്‍ട്ടോ സ്ഥാനം വാണു. പിന്നീടുള്ള വര്‍ഷങ്ങളില്‍ സ്വിഫ്റ്റും ഡിസയറും വാഗണ്‍ ആറുമൊക്കെ മാറിമാറി വന്നു. ഈ രാജവാഴ്ചക്കാണ് തൽക്കാലത്തേക്കെങ്കിലും പൂട്ട് വീണിരിക്കുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here