ഇനി ചായ പൊള്ളും; തേയിലയുടെ വില കൂട്ടാൻ ടാറ്റ

tata tea

തേയിലയുടെ വില കൂട്ടാൻ തയ്യാറെടുത്ത് ടാറ്റ. ഉത്പാദന ചെലവിലെ വർധനവാണ് തേയിലയുടെ വില കൂടാനുള്ള കാരണമെന്നാണ് കമ്പനി പറയുന്നത്. പ്രതികൂല കാലാവസ്ഥ തേയില കൃഷിയെ ബാധിക്കുകയും ഇതേ തുടർന്ന് അധിക ചെലവ് ഉണ്ടാകുകയും ചെയ്തുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

വിതരണത്തിലെ തടസ്സങ്ങൾ കാരണം ഈ വർഷം തേയില വില 25 ശതമാനത്തിലധികം ഉയർന്നിട്ടുണ്ടെന്നും ഇത് ചെലവ് വളരെ കൂട്ടിയിട്ടുണ്ട് എന്നും കമ്പനി പറയുന്നു. രാജ്യത്തെ തേയിലയുടെ റീട്ടെയിൽ വിപണിയുടെ ഏകദേശം 28 ശതമാനവും കൈകാര്യം ചെയ്യുന്നത് ടാറ്റ ടീ ആണ്. തേയിലയുടെ വില വർധിച്ചതിനെ തുടർന്ന്, മൊത്തത്തിലുള്ള തേയില ഉൽപ്പാദനം 20 ശതമാനം കുറഞ്ഞു, അതേസമയം കയറ്റുമതി ഒരേസമയം വർദ്ധിച്ചതായി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സുനിൽ എ ഡിസൂസ പറഞ്ഞു.

ALSO READ: കാത്തിരിപ്പ് വെറുതെയായില്ല; സ്വർണം താഴേക്ക്

കാലാവസ്ഥ അനുകൂലമായാൽ തേയിലയുടെ വിതരണം നല്ല രീതിയിൽ നടക്കുകയും അത് ഡിമാൻഡ് വർദ്ധിക്കുകയും ചെയ്യുമെന്നും കമ്പനി പ്രതീക്ഷിക്കുന്നതായി സിഇഒ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News