പുത്തന്‍ അനുഭവമാകാന്‍ ടാറ്റ മോട്ടേഴ്‌സിന്റെ പഞ്ച് ഇവി

പൂര്‍ണമായും ഇലക്ട്രിക് പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യിവി ശ്രേണിയിലെ പഞ്ച് ഇവി ജനുവരി 17-ന് പുറത്തിറക്കും. വാഹനത്തിന്റെ വില, റേഞ്ച് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തിറക്കുമ്പോള്‍ പ്രഖ്യാപിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

ALSO READ:നെയില്‍പോളിഷും ബാറ്ററികളും നല്‍കി ഒന്നരവയസുകാരിയെ കൊന്നു; 20കാരി പിടിയില്‍

ആദ്യ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ.വി. പ്യുവര്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോം എന്ന് ടാറ്റ് വിശേഷിപ്പിക്കുന്ന ആക്ടി ഇ.വി. പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങുന്നത്. വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു.ഫ്രണ്ട് വീല്‍ ഡ്രൈവ്, റിയര്‍ വ്യൂ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സാങ്കേതിക സംവിധാനത്തിന് ചേരുന്നതാണ് ആക്ടി ഇ.വി. പ്ലാറ്റ്‌ഫോം.

ALSO READ:പൊന്നാനിയിൽ കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

പഞ്ച് ഇ.വിയുടെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ടാറ്റ മോട്ടോഴ്‌സ് പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല. 25 കിലോവാട്ട്, 35 കിലോവാട്ട് എന്നിങ്ങനെയായിരിക്കും ബാറ്ററി പാക്കുകള്‍. 300 മുതല്‍ 400 കിലോമീറ്റര്‍ വരെ റേഞ്ച് ആയിരിക്കും ഈ വാഹനം നല്‍കുന്നത്.

ALSO READ :രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ സച്ചിൻ ബേബിയ്ക്ക് സെഞ്ചുറി

നെക്‌സോണ്‍ ഇ.വിയിലെ നിരവധി ഫീച്ചറുകള്‍ പഞ്ച് ഇലക്ട്രികിലും കാണാന്‍ സാധിക്കും. ഉയര്‍ന്ന വേരിയന്റുകളില്‍ 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ എന്നിവ നല്‍കിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകള്‍, എയര്‍ പ്യൂരിഫയര്‍ തുടങ്ങിയ ഫീച്ചറുകള്‍ പഞ്ച് ഇവിയില്‍ എത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News