സുരക്ഷിതമായ യാത്രയല്ലേ പ്രധാനം; ഏറ്റവും സേഫ് ആയ എസ്‌യുവികൾ ഏതെന്ന് നോക്കാം

സുരക്ഷിതമായ യാത്രയാണ് എല്ലാവർക്കും ആവശ്യം. ഇന്ത്യക്കാർ പൊതുവെ റോഡ് മാർഗം കുടുംബത്തോടൊപ്പമുള്ള യാത്രകൾ ചെയ്യാൻ വളരെയധികം താല്പര്യമുള്ളവരും ആണ്. അതുകൊണ്ട് തന്നെ സുരക്ഷയെക്കുറിച്ചാണ് ഇന്ത്യക്കാർ ഒരു വാഹനമെടുക്കുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കുന്നതും. ഇക്കാര്യത്തിൽ, ടാറ്റ പഞ്ച്, നെക്‌സോൺ, ഫോക്‌സ്‌വാഗൺ ടൈഗൺ, സ്‌കോഡ കുഷാക്ക്, മഹീന്ദ്ര സ്‌കോർപ്പിയോ എൻ എന്നിവ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളായി വാഹനപ്രേമികൾ നിർദേശിക്കാറുണ്ട്. എന്നാലും കുടുംബ യാത്രകളിലെ താരം ടാറ്റ സഫാരിയും ടാറ്റ ഹാരിയറുമാണ്.

Also Read: ‘നമ്മൾ നേരിടുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണം രക്ഷിതാക്കളും അധ്യാപകരുമാണ്, കുട്ടികളുടെ ദേഹത്ത് കൈവെക്കുന്നവര്‍ ഗുണ്ടകൾ’, ജിയോ ബേബി

ലാൻഡ് റോവറിൻ്റെ D8 പ്ലാറ്റ്‌ഫോമിൽ നിന്ന് എടുത്ത ഒമേഗ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ടാറ്റ സഫാരിയും ടാറ്റ ഹാരിയറും നിർമ്മിച്ചിരിക്കുന്നത്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‍സി) തുടങ്ങിയ സവിശേഷതകളും ഈ ഈ എസ്യുവികളുടെ പ്രത്യേകതയാണ്. ടാറ്റ സഫാരിക്കും ടാറ്റ ഹാരിയറിനും ഗ്ലോബൽ എൻസിഎപി കുടുംബ സുരക്ഷയ്ക്കായി അഞ്ച് സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്.

Also Read: കനത്ത മഴ; ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു

രണ്ട് എസ്‌യുവികൾക്കും മുതിർന്നവരുടെ സുരക്ഷയ്ക്കായി 34-ൽ 33.05 പോയിൻ്റും കുട്ടികളുടെ സുരക്ഷയ്ക്കായി 49-ൽ 45 പോയിൻ്റും ലഭിച്ചു. കൂടാതെ, രണ്ട് എസ്‌യുവികളും ഇന്ത്യൻ എൻസിഎപിയിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും നേടിയിട്ടുണ്ട്. ടാറ്റ സഫാരിയുടെ എക്‌സ് ഷോറൂം വില 16.19 ലക്ഷം മുതൽ 27.34 ലക്ഷം രൂപ വരെയാണ്. ടാറ്റായുടെ ഹാരിയറിന്റേതാണെങ്കിൽ 15.49 ലക്ഷം മുതൽ 26.44 ലക്ഷം രൂപ വരെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News