ഇലക്‌ട്രിക് കാറുകൾക്ക് മാത്രമായി പുതിയ ഡീലർഷിപ്പുകൾ തുടങ്ങി ടാറ്റ

ഇലക്‌ട്രിക് കാറുകൾക്ക് മാത്രമായി പുതിയ ഡീലർഷിപ്പുകൾ തുടങ്ങി ടാറ്റ. സോഹ്‌ന റോഡിൽ സ്ഥിതി ചെയ്യുന്ന ഡീലർഷിപ്പ് ജനുവരി ഏഴിന് പൊതുജനങ്ങൾക്കായി തുറക്കും. ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്ന 2-3 നഗരങ്ങളിലേക്ക് കൂടി ശൃംഖല വ്യാപിപ്പിക്കുമെന്നാണ് ടാറ്റ മോട്ടോർസ് വ്യക്തമാക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാർ നിർമാതാക്കളായ ടാറ്റ കമ്പനി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി എന്ന പേരിൽ ഇവികൾക്ക് മാത്രമായി പുതിയ സംരംഭം നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ ഭാഗമാണ് ഈ ഇവി ഷോറൂമുകൾ. ഭാവിയിൽ ഇവിടെ നിന്നായിരിക്കും വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയും സർവീസും എക്സ്ക്യൂസീവായി നൽകുക. ഈ പുതിയ ഡീലർഷിപ്പുകളിലൂടെ ലഭ്യമാകുന്ന ഫാസ്റ്റ് ചാർജറുകൾ വരെ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകും.

ALSO READ: ‘പഞ്ചായത്ത് പ്രസിഡന്റുമാർക്കടക്കം ഇന്ന് ഇന്നോവ’, കെ പി കണ്ണന്റെ വാദം പൊളിച്ചടുക്കി കിരൺ തോമസിൻ്റെ ഫേസ്ബുക് കുറിപ്പ്

ഇവി ഡീലർഷിപ്പുകൾ പ്രവർത്തനക്ഷമമായാൽ സാധാരണ ഷോറൂമുകളിൽ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന അവസാനിപ്പിക്കുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്.ഇതുകൂടാതെ എല്ലാ ഇവി ഷോറൂമുകളിലും ടാറ്റ ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായുള്ള വർക്ക്ഷോപ്പുകൾ ഉണ്ടായിരിക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്.

ALSO READ: ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ നീക്കം: പ്രതിഷേധ ജ്വാല തെളിയിച്ച് കേരള യൂത്ത് ഫ്രണ്ട് എം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News