ദീപാവലിയോടനുബന്ധിച്ച് വിൽപനയിൽ വർധനവുണ്ടാക്കാൻ ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ. ഇലക്ട്രിക് ഹാച്ച്ബാക്കായ ടിയാഗോ ഇവി വരെയുള്ള മോഡലുകൾക്ക് ആകർഷകമായ വിലക്കുറവ് ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.ഈ മാസം ടാറ്റ ടിയാഗോ ഇവിക്ക് 75,000 രൂപയുടെ ഓഫറുകളാണ് നൽകിയിട്ടുള്ളത്. കൂടാതെ ടാറ്റ പവർ സ്റ്റേഷനുകളിൽ 6 മാസത്തെ സൗജന്യ ചാർജിംങും പ്രഖ്യാപിച്ചിട്ടുണ്ട് . ഈ ഓഫറുകൾ ഒക്ടോബർ 31 വരെ മാത്രമാവും ലഭ്യമാവു. നിലവിൽ 7.99 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ വില. കമ്പനി ഉടൻ തന്നെ ബാറ്ററി ആസ് എ സർവീസ് എന്ന നിലയിൽ കൊടുക്കാൻ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.എന്നാൽ ടിയാഗോ ഇവിയുടെ വില ഇനിയും കുറയും.
സിഗ്നേച്ചർ ടീൽ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കൽ മിസ്റ്റ്, പ്രിസ്റ്റൈൻ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ടിയാഗോ ഇവി ലഭിക്കുന്നത്. രണ്ട് ബാറ്ററി പായ്ക്ക് സൈസുകളിലാണ് ടാറ്റ മോട്ടോർസിന്റെ ഇലക്ട്രിക് ഹാച്ച്ബാക്ക് ലഭിക്കുന്നത്. ഇതിൽ 19.2 kWh യൂണിറ്റും 24 kWh യൂണിറ്റും ഉണ്ട്. XE, XT, XZ പ്ലസ്, XZ പ്ലസ് ടെക് എന്നീ വേരിയന്റുകള്‍ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ടിയാഗോ എത്തുന്നത്.
ALSO READ: അപ്ഡേറ്റായി മാരുതി ഡിസയർ; ഉടൻ ഇന്ത്യന്‍ വിപണിയിലേക്ക്
മീഡിയം റേഞ്ചുള്ള ടിയാഗോ ഇവിക്ക് 6.2 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം ലോംഗ് റേഞ്ച് പതിപ്പിന് 5.7 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ ആണ് വേഗത . പെർഫോമൻസിൽ ഇവിയുടെ മീഡിയം റേഞ്ച് വേരിയൻ്റുകൾക്ക് 60 bhp പവറിൽ 110 Nm ടോർക്ക് വരെ നൽകാനാകും.കാറിന്റെ ബാറ്ററി പായ്ക്കിനും മോട്ടോർ വാറണ്ടിക്കും 8 വർഷം ഗ്യാരന്റിയാണ് നൽകിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here