മൈലേജും സേഫ്റ്റിയും നല്ലത് പോലെ കിട്ടുന്ന കാറാണ് ടാറ്റ ടിയാഗോ ഇവി. ഒതുക്കമുള്ള ഡിസൈൻ, പെർഫോമൻസ്, അഡ്വാൻസ്‌ഡ് ഫീച്ചറുകൾ എന്നിവയെല്ലാം ചേർന്ന ഹാച്ച്ബാക്ക് 10 ലക്ഷത്തിന് താഴെ ബജറ്റിൽ വാങ്ങാനാവുന്നതാണ് എന്നതാണ് സവിശേഷത.
രണ്ട് കോൺഫിഗറേഷനുകളിൽ ലഭ്യമായ പെർമനൻ്റ് മാഗ്നറ്റ് സിൻക്രണസ് മോട്ടോറാണ് ടാറ്റ ടിയാഗോ ഇവിക്ക് കരുത്തേകുന്നത്. XE, XT, XZ പ്ലസ്, XZ പ്ലസ് ടെക് എന്നീ വേരിയന്റുകള്‍ മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വാഹനം എത്തുന്നത്.
also read: ചേതക് ഇവിയുമായി ബജാജ്
വൈദ്യുത കാറിന്റെ ബേസ് വേരിയന്റുകളിൽ 19.2 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. പെർഫോമൻസിൽ മീഡിയം റേഞ്ചുള്ള ടിയാഗോ ഇവിക്ക് 6.2 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. അതേസമയം കാറിന്റെ ലോംഗ് റേഞ്ച് പതിപ്പിന് 5.7 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗതയുണ്ട്. ടിയാഗോ ഇവിയുടെ മീഡിയം റേഞ്ച് വേരിയൻ്റുകൾക്ക് 60 bhp കരുത്തിൽ പരമാവധി 110 Nm torque വരെ ഉത്പാദിപ്പിക്കാനാവും.
തിരക്കേറിയ സിറ്റി ഡ്രൈവിംഗിൽ അനായാസമായ ഓവർടേക്കിംഗും റെസ്‌പോൺസീവ് ആക്‌സിലറേഷനും ടിയാഗോ ഇവി ഉറപ്പാക്കുന്നു. 5.1 മീറ്റർ ടേണിംഗ് റേഡിയസാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ മറ്റൊരു ഹൈലൈറ്റ്. ഇത് യൂടേൺ എടുക്കുന്നതും അനായാസമാക്കും. ചാർജിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ടിയാഗോ ഇവി സ്റ്റാൻഡേർഡായി 3.3 kW എസി ചാർജറുമായാണ് വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here