ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്, രത്തൻ ടാറ്റയുടെ അർധ സഹോദരനായ നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന ടാറ്റ ബോര്‍ഡ് ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ പിൻഗാമിയായി ഇനി നോയല്‍ ടാറ്റ തുടരും.അടുത്തിടെയായി ടാറ്റ ട്രസ്റ്റിനുള്ളില്‍ നോയല്‍ ടാറ്റ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുവരികയായിരുന്നു എന്നാണ് റിപ്പോർട്ട്.
ടാറ്റ സ്റ്റീലിൻ്റെയും വാച്ച് കമ്പനിയായ ടൈറ്റൻ്റെയും വൈസ് ചെയർമാനാണ് നോയൽ ടാറ്റ. 2000 – ത്തിന്റെ തുടക്കം മുതൽ ടാറ്റ ഗ്രൂപ്പിൻ്റെ വളർച്ചയിലെ ഒരു പ്രധാന വ്യക്തിയാണ് നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സില്‍ ഭൂരിഭാഗം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. പ്രധാനമായും രണ്ട് പ്രധാന ട്രസ്റ്റുകളാണ് – സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ്, സർ രത്തൻ ടാറ്റ ട്രസ്റ്റ്, ഇവയെല്ലാം ചേർന്ന് ഉടമസ്ഥതയുടെ 50 ശതമാനത്തിലധികം ഉൾക്കൊള്ളുന്നു.
സർ രത്തൻ ടാറ്റ ട്രസ്റ്റിൻ്റെയും ഡൊറാബ്ജി ടാറ്റ ട്രസ്റ്റിൻ്റെയും യോഗത്തിന് ശേഷമാണ് ഇന്ന് ടാറ്റ ട്രസ്റ്റിൻ്റെ ചെയർമാനായി നോയൽ ടാറ്റയെ നിയമിച്ചത്. ടാറ്റ ട്രസ്റ്റിൽ നിലവിൽ വേണു ശ്രീനിവാസൻ, വിജയ് സിംഗ്, മെഹ്‌ലി മിസ്ത്രി എന്നിവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.
2023-24 ല്‍ ടാറ്റ കമ്പനികളുടെ വരുമാനം 16500 കോടി ഡോളറിലധികം ആയിരുന്നു. ഈ കമ്പനികളില്‍ ഒന്നാകെ പത്തുലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ആറ് ഭൂഖണ്ഡങ്ങളിലായി 100ലധികം രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here