2023 ഡിസംബർ മാസത്തേക്കായുള്ള കിടിലൻ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് ടാറ്റ.
നിലവിലുള്ള സ്റ്റോക്കുകൾ വിറ്റഴിക്കുന്നതിനൊപ്പം കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടിയാഗോ മുതൽ പ്രീമിയം എസ്‌യുവിയായ സഫാരി വരെ ഇയർ എൻഡ് ഓഫറിൽ ഉൾപെടുന്നു.
ടാറ്റ മോട്ടോർസിന്റെ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ടിയാഗോയിൽ ഡിസംബറിൽ മൊത്തം 60,000 രൂപ വരെ ലാഭിക്കാം. കാറിന്റെ പെട്രോൾ മാനുവൽ പതിപ്പിന് കൺസ്യൂമർ ഡിസ്‌കൗണ്ടായി 40,000 രൂപ വരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്കൗണ്ടായി 5,000 രൂപയും ഉപഭോക്താക്കൾക്ക് ഈ മാസം ഉപയോഗപ്പെടുത്താം.
ടിയാഗോ ഓട്ടോമാറ്റികിന് കോർപ്പറേറ്റ്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളോടെ ടിയാഗോ എഎംടി 30,000 രൂപയുടെ കൺസ്യൂമർ ഓഫറുണ്ട്. സിംഗിൾ സിലിണ്ടർ ടിയാഗോ സിഎൻജി വേരിയന്റിന് മൊത്തം 80,000 രൂപ വരെ ഓഫറുണ്ട്.ഇതിൽ എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്കൗണ്ടായി 5,000 രൂപയും ഉപയോഗപ്പെടുത്താം.
സിഎൻജി കാറുകൾക്കായുള്ള ടാറ്റ മോട്ടോർസിന്റെ ഏറ്റവും പുതിയ ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയിലെത്തുന്ന ടിയാഗോ സിഎൻജിയിലും ഇയർ എൻഡ് ഓഫർ ലഭ്യമാവും. ഇതിൽ കൺസ്യൂമർ ഓഫറായി 30,000 രൂപ, എക്സ്ചേഞ്ച് ബോണസായി 15,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 5,000 രൂപ എന്നിങ്ങനെ മൊത്തം അരലക്ഷം രൂപ വർഷാവസാനം ലാഭിക്കാം.
ട്വിൻ സിലിണ്ടർ ടാറ്റ ടിഗോർ സിഎൻജി 35,000 രൂപയുടെ കൺസ്യൂമർ ഡിസ്‌കൗണ്ടോടെയാണ് വിൽക്കുന്നത്. എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്കൗണ്ടായി 5,000 രൂപയും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. പഞ്ച് മൈക്രോ എസ്‌യുവിക്ക് കോർപ്പറേറ്റ് ഡിസ്കൗണ്ടായി 3,000 രൂപ ലഭിക്കും.
ALSO READ:കശ്മീര്‍ അപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
ടാറ്റ ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് മൊത്തത്തിൽ 40,000 രൂപയാണ് ഓഫറിനു ലഭിക്കുന്നത്. ആൾട്രോസ് പെട്രോൾ മാനുവലിന് 45,000 രൂപ വരെ ആനുകൂല്യമുണ്ട്. ഇതിൽ 30,000 രൂപ കൺസ്യൂമർ ഓഫറും, എക്സ്ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയുമാണ് ടാറ്റ നൽകുന്നത്.
എല്ലാ കാറുകളിലേതും പോലെ കൺസ്യൂമർ ഡിസ്‌കൗണ്ടായി 10,000 രൂപ, എക്സ്ചേഞ്ച് ബോണസായി 10,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 5,000 രൂപയും ഈ മാസം കിട്ടും. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ഹാരിയർ ഓട്ടോമാറ്റിക് എസ്‌യുവിക്ക് മൊത്തം 1.35 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. ഇതിൽ കൺസ്യൂമർ ഡിസ്‌കൗണ്ടായി 75,000 രൂപ, എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 10,000 രൂപ എന്നിങ്ങനെയും ലഭിക്കും.
സഫാരിക്ക് 1.40 ലക്ഷത്തിന്റെ കിഴിവുകളാണ് ഉപയോഗപ്പെടുത്താനാവുന്നത്. കൺസ്യൂമർ ഓഫറായി 75,000 രൂപ, എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 15,000 രൂപയും ഓഫറുണ്ട്.നെക്സോൺ മാനുവൽ പെട്രോൾ പതിപ്പിന് 40,000 രൂപയുടെ ആനുകൂല്യങ്ങളും ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here