ഒറ്റ ചാര്‍ജില്‍ 585 കിലോമീറ്റര്‍ റേഞ്ച്, 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.6 സെക്കന്‍ഡ് മാത്രം; ഇലക്ട്രിക് വാഹന വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ ഇതാ എത്തി ടാറ്റയുടെ കര്‍വ് ഇവി

ഏഴ് മോഡലുകളിലായി ലഭിക്കുന്ന ടാറ്റയുടെ കര്‍വ് ഇവി വിപണിയിലെത്തി. 17.49 ലക്ഷം രൂപ മുതല്‍ 21.99 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയുള്ള രണ്ട് ബാറ്ററി പായ്ക്കുകളിലായായിരിക്കും വിപണിയില്‍ എത്തുന്നത്. മീഡിയം റേഞ്ചില്‍ 45 കിലോവാട്ട് ബാറ്ററിയും ലോങ് റേഞ്ചില്‍ 55 കിലോവാട്ട് ബാറ്ററിയുമാണ് വാഹനത്തില്‍ ഉപയോഗിക്കുക. 45 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡല്‍ ഒറ്റ ചാര്‍ജിന് 502 കിലോമീറ്റര്‍ റേഞ്ചും 55 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 585 കിലോമീറ്റര്‍ റേഞ്ചുമുണ്ടാകും. 15 മിനിറ്റ് ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനുള്ള റേഞ്ച് ലഭിക്കുന്ന വാഹനത്തിന് 70 kw ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10ല്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 40 മിനിറ്റ് മാത്രം മതി. രണ്ട് മോഡലുകളിലും 167 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് ഉപയോഗിച്ചിട്ടുള്ളത്്. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.6 സെക്കന്‍ഡ് മാത്രം മതി വാഹനത്തിന്. ഇലക്ട്രിക് വാഹനത്തിനൊടൊപ്പെം പെട്രോള്‍, ഡീസല്‍ മോഡലുകളും ടാറ്റ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് മോഡലിനും ഇന്റേണല്‍ കംപസ്റ്റ്യന്‍ എന്‍ജിന്‍ മോഡലിനും തമ്മില്‍ ചെറിയ വ്യത്യാസം മാത്രമുള്ള വാഹനത്തിന് ടാറ്റ പഞ്ച് ഇവിയിലേതു പോലെ മുന്നിലാണ് ചാര്‍ജിങ് സംവിധാനമുള്ളത്. ഐസിഇ മോഡലിലും ഇവിയിലും ട്രയാങ്കുലര്‍ ഹെഡ്ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം ബംപറിലും ഗ്രില്ലിലും മാറ്റങ്ങളുണ്ട്. വാഹനത്തിന് നെക്‌സോണുമായി സാമ്യത തോന്നുമെങ്കിലും വശങ്ങളിലെത്തുമ്പോള്‍ അങ്ങിനെയൊന്നും കാണാനാവില്ല.

ALSO READ: കേരളത്തിന്റെ മനോഹാരിതയെക്കുറിച്ച് പ്രധാനമന്ത്രിയടക്കം വാഴ്ത്തിപ്പാടുന്നു, എന്നാല്‍ ബജറ്റില്‍ ഒന്നുമില്ല, സുരേഷ്‌ഗോപിയെ പരിഗണിച്ച് ഒരു ടൂറിസം സര്‍ക്യൂട്ടെങ്കിലും അനുവദിക്കാമായിരുന്നു; ഡോ. ജോണ്‍ബ്രിട്ടാസ് എംപി

സ്‌പോര്‍ട്ടി ലുക്കുള്ള അലോയ് വീലുകളാണ് വാഹനത്തിന് നല്‍കിയിട്ടുള്ളത്. പിന്നിലേക്കു വന്നാല്‍ രണ്ടിലും റൂഫ് ടോപ് മൗണ്ടഡ് സ്പോയ്ലര്‍ നല്‍കിയിരിക്കുന്നു. വാഹനത്തിന്റെ ടെയില്‍ ലൈറ്റ് യൂണിറ്റ,് വാഹനത്തിന്റെ പുറകില്‍ ടാറ്റയുടെ മുകളില്‍ രണ്ട് അറ്റങ്ങളിലേക്കും പരന്നു കിടക്കുന്നു. ഇപ്പോഴും കര്‍വിന്റെ ഇന്റീരിയര്‍ സവിശേഷതകള്‍ ടാറ്റ മോട്ടോഴ്സ് പുറത്തുവിട്ടിട്ടില്ല. ടു സ്പോക് സ്റ്റീറിങ് വീല്‍, ഫ്ളോട്ടിങ് ടച്ച്സ്‌ക്രീന്‍, ടച്ച് പാനല്‍ കണ്‍ട്രോള്‍സ് എന്നിങ്ങനെയുള്ള നെക്സോണിലെ ഫീച്ചറുകള്‍ കര്‍വിലും പ്രതീക്ഷിക്കാം. കൂടാതെ കൂടുതല്‍ കളര്‍ സ്‌കീമുകളില്‍ കര്‍വ് എത്താനും സാധ്യതയുണ്ട്. ഇന്റീരിയറിലും നിറങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് സാധ്യത ഏറെയാണ്. ഇന്റീരിയലിലും ഇരു മോഡലുകള്‍ക്കും ഒരേ ലേഔട്ടാണ്. ഇലക്ട്രിക് മോഡലിന് വൈറ്റും ഗ്രേ ചേര്‍ന്ന ലേഔട്ടാണെങ്കില്‍ ഐസ് മോഡലിന് റെഡും ഗ്രേയും ഫിനിഷാണ്. 12.3 ഇഞ്ച് ടച്ച്സ്‌ക്രീനും 10.25 ഫുള്ളി ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേയും വെന്റിലേറ്റഡ് മുന്‍ സീറ്റുകളും പനോരമിക് സണ്‍ റൂഫും ഇവി, ഐസിഇ മോഡലുകളില്‍ ഉണ്ടാവും. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ വിത്ത് ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളുള്ള അഡാസ് ഫീച്ചറുകളുമായാണ് കര്‍വിന്റെ വരവ്. 20 അഡ്വാന്‍സിഡ് ഫീച്ചറുകളുള്ള എഡിഎഎസ് ലെവല്‍ 2 സാങ്കേതിക വിദ്യയാണ്. കൂടാതെ ഓട്ടമാറ്റിക്ക് ചാര്‍ജിങ് ലിഡ് ക്ലോസ്, ജെസ്റ്റര്‍ കണ്‍ട്രോള്‍ഡ് മോട്ടറൈസിഡ് ടെയില്‍ ഗേറ്റ്, 500 ലീറ്റര്‍ ബുട്ട് സ്‌പെയിസ് എന്നിവയും വാഹനത്തിലുണ്ട്. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ കര്‍വിനുണ്ട്. 1.2 ലീറ്റര്‍ ഹൈപ്രോണ്‍ പെട്രോള്‍, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളുണ്ട്. 1.2 ലീറ്റര്‍ ഹൈബ്രോണ്‍ എന്‍ജിന്‍ 120 എച്ച്പി കരുത്തു നല്‍കുമ്പോള്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 125 എച്ച്പി കരുത്തും 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 115 ബിഎച്ച്പി കരുത്തും നല്‍കും. പെട്രോള്‍ എന്‍ജിനില്‍ 6 സ്പീഡ് എംടി/7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട് മൂന്ന് എന്‍ജിന്‍ മോഡലിലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News