ടാറ്റാ മോട്ടോർസ് മൺസൂൺ ഓഫറുകൾ പ്രഖ്യാപിച്ചു. തെ രഞ്ഞെടുത്ത മോഡലുകള്‍ക്ക് മികച്ച ഡിസ്‌കൗണ്ടുകളാണ് ടാറ്റ ജൂണിൽ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പറേറ്റ് ബെനഫിറ്റ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. എന്നാൽ വൈദ്യുതി വാഹന മോഡലുകൾക്ക് ഓഫറുകൾ ഇതുവരെപ്രഖ്യാപിച്ചിട്ടില്ല.
Also Read: മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരകളായവർക്ക് ഹെൽപ് ഡെസ്ക് തുറന്ന് പി.വി അൻവർ എംഎൽഎ.
ടാറ്റ ടിഗോര്‍ സെഡാന്‍ ആണ് ജൂൺ മാസം ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാന്‍ സാധിക്കുന്ന വാഹനം. 58,000 രൂപ വരെ കിഴിവ് ടിഗോറിന് പ്രഖ്യാപിച്ചിട്ടുണ്ട്. ടിഗോര്‍ സിഎന്‍ജി വേരിയന്റിന് 35,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. ടിയാഗോ, ഹാരിയര്‍, സഫാരി, ആള്‍ട്രോസ് എന്നീ മോഡലുകള്‍ക്കും വിലക്കുറവുണ്ട്.
ടിയാഗോയുടെ സിഎന്‍ജി മോഡലുകള്‍ക്ക് 30,000 രൂപയും പെട്രോള്‍ വേരിയന്റുകള്‍ക്ക് 20,000 രൂപയുമാണ് ടാറ്റ ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്. എല്ലാ വേരിയന്റുകള്‍ക്കും 10,000 രൂപ എക്‌സചേഞ്ച് ബോണസ് ലഭിക്കും. അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസായ 10,000 രൂപയും കോര്‍പറേറ്റ് ഡിസ്‌കൗണ്ടായ 3,000 രൂപയും ചേര്‍ത്ത് മൊത്തം 53,000 രൂപ വരെ ആനുകൂല്യത്തിൽ ടിയാഗോ വാങ്ങാൻ കഴിയും. 5.60 ലക്ഷം രൂപ മുതല്‍ 8.11 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില.
Also Read: ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹരോഗികൾ; കൂടുതലും ഗോവയിലും കേരളത്തിലും
അതേ സമയം, ടാറ്റയുടെ മുന്‍നിര എസ്‌യുവികളായ ഹാരിയറിനും സഫാരിക്കും ഈ മാസം ക്യാഷ് ഡിസ്‌കൗണ്ട് ഒന്നും ലഭിക്കില്ല. എങ്കിലും അര ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭ്യമാകും. ഇരു എസ്.യു.വികളുടെയും എല്ലാ വേരിയന്റുകള്‍ക്കും 25,000 രൂപ എക്സ്ചേഞ്ച് ബോണസ് വാഗ്ദാനം ചെയ്യുന്നുണ്ട്. അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും കോര്‍പറേറ്റ് ഡിസ്‌കൗണ്ട് വകയില്‍ 10,000 രൂപയും ചേര്‍ത്താണ് മൊത്തം 50,000 രൂപ വരെ ആനുകൂല്യത്തില്‍ ടാറ്റ എസ്‌യുവികള്‍ ഈ മാസം സ്വന്തമാക്കാൻ കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here