ടാറ്റയുടെ 585 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് എസ്‌യുവി കര്‍വ് പുറത്തിറക്കി

എസ്‌യുവി കൂപ്പെ വിഭാഗത്തില്‍പ്പെടുന്ന ടാറ്റയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി കര്‍വ് പുറത്തിറക്കി. 502, 585 കിലോമീറ്റര്‍ റേഞ്ച് വാഹനത്തിന് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 17.49 ലക്ഷം രൂപ മുതലാണ് കര്‍വിന്റെ വില. 123 കിലോവാട്ടിന്റെ സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് വാഹനത്തെ ചലിപ്പിക്കുക. 45, 55 കിലോവാട്ടുകളുടെ ബാറ്ററി പാക്ക് വകഭേദങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 502, 585 കിലോമീറ്ററാണ് ഇരു ബാറ്ററികളുടെയും റേഞ്ച്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 8.6 സെക്കന്‍ഡ് മതിയെന്ന് ടാറ്റ അവകാശപ്പെടുന്നു.

ALSO READ: അന്ന്, അധികാരികളുടെ വിശ്രമ കേന്ദ്രം.. ഇന്ന്, വിനോദ സഞ്ചാരികള്‍ക്കായുള്ള അതിഥി മന്ദിരം; ഫോര്‍ട്ട് കൊച്ചിയിലെ പീപ്പിള്‍സ് റെസ്റ്റ് ഹൗസ് ഉദ്ഘാടനം 19ന്

കൂടാതെ പരമാവധി വേഗത 160 കിലോമീറ്ററാണ്. സുരക്ഷയുടെ കാര്യത്തിലും വാഹനം ഒട്ടും പിന്നിലല്ല. ലെവല്‍ 2 അഡാസ് സംവിധാനമാണ് കര്‍വിലുള്ളത്. 360 ഡിഗ്രി കാമറ, ബ്ലൈന്‍ഡ് സ്?പോട്ട് മോണിറ്ററിങ് സംവിധാനം, 6 എയര്‍ബാഗുകള്‍, ഇ.എസ്.പി, ഇലക്‌ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് തുടങ്ങി നിരവധി സേഫ്റ്റി ഫീച്ചറുകള്‍ വാഹനത്തിന് നല്‍കിയിട്ടുണ്ട്. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ 40 കിലോവാട്ടിന്റെ ചാര്‍ജര്‍ ഉപയോഗിച്ച് പത്ത് ശതമാനത്തില്‍നിന്ന് 80 ശതമാനം വരെ 40 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാനും സാധിക്കും. 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, 10.25 ഡിജിറ്റല്‍ ക്ലസ്റ്റര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങി നിരവധി ഫീച്ചറുകളും കര്‍വ് വാഗ്ദാനം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News