തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ ഷൊർണൂർ റെയിൽവേ പാലത്തിന് സമീപം ടോറസ് ലോറി കുടുങ്ങി. അഞ്ചു മണിക്കൂറോളം ഗതാഗതം നിലച്ചു. ഷോർണൂർ ഭാഗത്തുനിന്നും കരിങ്കല്ല് കയറ്റി ചെറുതുരുത്തി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് റോഡിൽ കുടുങ്ങിയത്.
Also read:കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനായി റോഡിന്റെ വശത്തേക്ക് ഒതുക്കിയ ലോറി മണ്ണിൽ താഴുകയായിരുന്നു. രണ്ട് ജെസിബി, ഒരു ക്രെയിൻ, മറ്റൊരു ടോറസ് ലോറി എന്നിവയുടെ സഹായത്തോടെയാണ് അഞ്ചു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ വാഹനം പുറത്തെടുത്തത്. ഈ സമയം മുഴുവൻ സംസ്ഥാന പാതയിലെ ഗതാഗതം പൂർണമായും നിലച്ചു.
ഇതിനിടെ ചില സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ചു. തൃശൂരിൽ നിന്നുള്ള വാഹനങ്ങൾ വാഴക്കോട് വഴിയും ഷൊർണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കുളപ്പുള്ളി വഴിയും തിരിച്ചു വിട്ടാണ് പോലീസും നാട്ടുകാരും ചേർന്ന് ഗതാഗതം നിയന്ത്രിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here