ഇവര്‍ക്ക് അല്‍ഷിമേഴ്‌സ് സാധ്യത കുറവ്; പുത്തന്‍ ഗവേഷണം ഇങ്ങനെ!

തന്മാത്ര എന്നരൊറ്റ ചിത്രം മതി അല്‍ഷിമേഴ്‌സ് എന്ന രോഗം, അതിന്റെ തീവ്രത അത്രയേറെ മലയാളികളുടെ മനസില്‍ അഴ്‌നിറങ്ങാന്‍ കാരണമായൊരു ചിത്രമാണത്. ഓര്‍മകളെല്ലാം എവിടെയോ മറന്ന് വയ്ക്കുന്നൊരവസ്ഥ… ഈ രോഗത്തെ കുറിച്ച് കണ്ടെത്തിയിരിക്കുന്ന ചില പുതിയ കാര്യങ്ങളാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടാക്‌സി, ആംബുലന്‍സ് ഡ്രൈവിംഗ് ജോലികള്‍ ചെയ്യുന്നവര്‍ക്ക് അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. എന്നു കരുതി ഈ ജോലി ചെയ്യുന്നത് അല്‍ഷിമേഴ്‌സിനെ തടയുമെന്നല്ല. ദിവസേന മെന്റല്‍ ആക്ടിവിറ്റികള്‍ ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് പറയുന്നത്.

ALSO READ: നിങ്ങൾക്കടിച്ചോ സമ്മാനം; അക്ഷയ എകെ- 682 സീരീസ് നറുക്കെടുപ്പ് ഫലം പുറത്ത്

നാവിഗേഷനുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതാണ് രോഗ സാധ്യത കുറയ്ക്കുന്നതെന്നാണ് ബ്രിട്ടീഷ് ജേണലില്‍ വന്ന പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. ഈ ജോലികള്‍ ചെയ്യുന്നവരില്‍ അല്‍ഷിമേഴ്‌സ് രോഗബാധിതരില്‍ ആദ്യഘട്ടത്തില്‍ പ്രധാനമായും ബാധിക്കപ്പെടുന്ന തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്തെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ALSO READ: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിൽ ഏകപക്ഷീയ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ, നടപടി കീഴ് വഴക്കങ്ങൾക്ക് വിരുദ്ധമെന്ന് സിപിഐഎം

2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ മരണപ്പെട്ട 90 ലക്ഷം പേരുടെ വിവരങ്ങളില്‍ നടത്തിയ പഠനത്തില്‍ മനസിലാക്കിയ മറ്റൊരു കാര്യം ഒരേ റൂട്ടില്‍ ദിവസേന യാത്ര ചെയ്യുന്ന ബസ് ഡ്രൈവിംഗ്, പൈലറ്റ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സമാനമായ സാധ്യതയല്ല ഉള്ളതെന്നതാണ്. അതായത് ദിവസേന സ്പേഷ്യല്‍, നാവിഗേഷന്‍ സ്‌കില്ലുകള്‍ പ്രയോജനപ്പെടുത്തുന്ന ജോലികളില്‍ ഏര്‍പ്പെടുന്നവരില്‍ മാത്രമാണ് അല്‍ഷിമേഴ്‌സ് സാധ്യത കുറഞ്ഞു കാണുന്നത്. ഇക്കാര്യം പഠനത്തിന് നേതൃത്വം കൊടുത്ത ഡോ.വിശാല്‍ പട്ടേലും വ്യക്തമാക്കുന്നു.

ALSO READ: ആള്‍ വിചാരിക്കുന്ന പോലെയല്ല.. പ്ലാസ്റ്റിക്കിനെക്കാള്‍ അപകടകാരിയാണ് സ്റ്റാപ്ലര്‍ പിന്നുകള്‍!

ഏകദേശം 443 ജോലികള്‍ ചെയ്തിരുന്നവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഏകദേശം 3,48000 പേരുടെ മരണം അല്‍ഷിമേഴ്‌സ് ബാധിച്ചാണ്. എന്നാല്‍ ടാക്സി ഡ്രൈവര്‍മാരില്‍ 1.03% പേരും ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ 0.74% പേരുമാണ് ഈ രോഗം ബാധിച്ച് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News