യാത്രക്കാരൻ മറന്നുവച്ച വലിയൊരു തുക തിരികെ നൽകി ടാക്സി ഡ്രൈവർ

യാത്രക്കാരൻ മറന്നുവച്ച വലിയൊരു തുക തിരികെ നൽകി ടാക്സി ഡ്രൈവർ. ഓസ്ട്രേലിയയിലെ മെൽബോണിലുള്ള സിഖ് ടാക്സി ഡ്രൈവറായ ചരൺജിത്ത് സിങ് അട്‍വാൾ ആണ് തനറെ കാറിൽ മറന്നുവെച്ച തുക യാത്രക്കാരന് തിരികെ നൽകിയത്.മെൽബണിൽ ടാക്സി ഡ്രൈവറായി 30വർഷത്തിലേറെയായി ജോലി നോക്കുകയാണ് ചരൺജിത് സിംഗ്.

ALSO READ:വാകേരിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

8,000 ഓസ്ട്രേലിയൻ‌ ഡോളർ, അതായത് ഏകദേശം 4.53 ലക്ഷം രൂപയാണ് യാത്രക്കാരൻ വണ്ടിയിൽ മറന്നു വച്ചിട്ട് പോയത്. നിരവധി വെല്ലുവിളികൾ ഏറ്റെടുത്താണ് ചരൺജിത് സിംഗ് ഈ ദൗത്യം നടത്തിയത്. @bramalea.rd ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്ത പോസ്റ്റിൽ എന്താണ് അന്ന് സംഭവിച്ചത് എന്ന് ഒരു റിപ്പോർട്ടറോട് വിവരിക്കുന്ന ചരൺജിത്ത് സിം​ഗിനെ കാണാം.

ഈ സത്യസന്ധതയ്ക്ക് യാതൊരു പ്രതിഫലവും ചരൺജിത്ത് ആ​ഗ്രഹിക്കുന്നില്ല. വലിയ കയ്യടിയാണ് സോഷ്യൽമീഡിയ ചരൺജിത്ത് സിം​ഗിന് നൽകിയത്. അദ്ദേഹത്തിന്റെ സത്യസന്ധതക്ക് നിരവധി ആളുകളാണ് പ്രശംസയുമായി എത്തിയത്.

ALSO READ: മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News