ആരാധിക മരിച്ചു; ഷോ മാറ്റിവച്ച് ടെയിലര്‍ സ്വിഫ്റ്റ്

ആരാധകന്‍ മരിച്ചതിന് പിന്നാലെ ബ്രസീലിലെ റിയോഡി ജനീറോയില്‍ നടക്കാനിരുന്ന ഷോ മാറ്റിവച്ച് അമേരിക്കന്‍ ഗായിക ടെയിലര്‍ സ്വിഫ്റ്റ്. പ്രദേശത്തെ കൊടുംചൂടിലാണ് ഗായികയുടെ ആരാധകന്‍ കുഴഞ്ഞുവീണ് മരിച്ചത്.

ALSO READ: മരണകാരണം വിഷപ്പുകയോ? നടൻ വിനോദ് തോമസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

റിയോയിലെ അസഹനീയമായ താപനില മൂലം ഷോ മാറ്റിവയ്ക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ താരം വ്യക്തമാക്കി. എന്റെ ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും സംഘാംഗങ്ങളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് പ്രഥമ പ്രാധാന്യമെന്നും താരം കുറിച്ചു.

ALSO READ: ഇസ്രയേല്‍ – ഹമാസ് – യുഎസ് താത്കാലിക കരാര്‍; തടവുകാരെ സ്വതന്ത്രരാക്കുമെന്ന് റിപ്പോര്‍ട്ട്

അന്നാ ക്ലാര ബെന്‍വിഡസ് എന്ന 23കാരിയാണ് വെള്ളിയാഴ്ച നടന്ന ഷോയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. മരണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ 59.3 ഡിഗ്രി സെല്‍ഷ്യസ്, 59.7 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് റിയോയില്‍ താപനില രേഖപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News