തുര്‍ക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റായ തയ്യിപ് എര്‍ദോഗന് വിജയം. 52 ശതമാനം വോട്ടോടെ തെരഞ്ഞെടുപ്പില്‍ എര്‍ദോഗന് മേധാവിത്വം ലഭിച്ചുവെന്നാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ എതിര്‍ സ്ഥാനാര്‍ത്ഥിയായ പ്രതിപക്ഷനേതാവ് കെമാൽ കിരിച്ച്ദെരോലുവിനെയാണ് എര്‍ദോഗന്‍ പരാജയപ്പെടുത്തിയത്. 48 ശതമാനം വോട്ടുകളാണ് കിരിച്ച്ദെരോലുവിന് നേടാനായത്.
2013 മുതൽ പ്രധാനമന്ത്രിയായും 2014 മുതൽ പ്രസിഡണ്ടായും തുർക്കിയുടെ അധികാര തലപ്പത്ത് 20 വർഷമായി തുടരുകയാണ് ത്വയിപ് എര്‍ദോഗന്‍. 2028 വരെ എര്‍ദോഗന്‍ പ്രസിഡൻറ് സ്ഥാനത്ത് തുടരും. റഷ്യയുടെ വ്ലാദിമിർ പുടിനും ഇറാൻ്റെ ഇബ്രാഹിം റൈസിയുമടക്കം ലോകനേതാക്കളുടെ അഭിവാദ്യമധ്യത്തിൽ തുടരുകയാണ് തുർക്കിയുടെ പ്രസിഡൻ്റ്.
മെയ് പതിനാലിന് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനം എന്ന പരിധിക്കപ്പുറം വോട്ടുകൾ നേടാൻ കഴിയാതെ വന്നതോടെയാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ 25 ലക്ഷം വോട്ടുകൾക്ക് മുന്നിലായിരുന്നു എര്‍ദോഗന്‍. അഞ്ചു ശതമാനം വോട്ടുകൾ മാത്രം ലഭിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥി സിനാൻ ഓഗൻ്റെ പിന്തുണയും എര്‍ദോഗന് രണ്ടാം ഘട്ടത്തിൽ കരുത്തായി മാറി.
2003ൽ തുർക്കിയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ത്വയിപ് എര്‍ദോഗന്‍ പതിനൊന്നു വർഷത്തെ ഭരണത്തിനു ശേഷം 2014ൽ പ്രസിഡൻ്റ് പദത്തിലേക്ക് മാറുകയായിരുന്നു. 2017ൽ ഹിതപരിശോധന നടത്തി പ്രസിഡൻറ് പദവിയിലേക്ക് മുഴുവൻ അധികാരങ്ങളും കൈമാറി പ്രധാനമന്ത്രിപദത്തെ ഇല്ലാതാക്കി. തുർക്കിയുടെ അധികാരചക്രം തിരിക്കാൻ വീണ്ടും എര്‍ദോഗന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ നാറ്റോ സഖ്യവുമായി അയവ് വരുത്താനുള്ള നീക്കങ്ങളും ടർക്കിഷ് ലിറയുടെ കൃത്രിമ നാണ്യപെരുപ്പവും തുടരുക തന്നെ ചെയ്യും. ജയിച്ചത് എട്ടര കോടി ജനങ്ങളാണെന്ന് എര്‍ദോഗന്‍പ്രതികരിച്ചപ്പോൾ ജനാധിപത്യ പോരാട്ടം തുടരുമെന്നാണ് കിരിച്ച്ദരോലുവിൻ്റെ പ്രഖ്യാപനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here