പ്രവേശന പ്രക്രിയ പൂർത്തിയാവും വരെ ടിസി സമർപ്പിക്കാം: മന്ത്രി ഡോ ബിന്ദു

വിദ്യാർത്ഥികൾക്ക് ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകാൻ സർവ്വകലാശാലകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശിച്ചു. പ്രവേശന പ്രക്രിയ പൂർത്തീകരിക്കുന്ന സമയം വരെ സാവകാശം നൽകാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകി.

Also Read: ‘ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നു, ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു’, ബോളിവുഡ് ചിത്രം ഹമാരെ ബരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി

ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (D.EL.Ed), ബി.എഡ്, ബിരുദാനന്തര ബിരുദം തുടങ്ങിയ കോഴ്‌സുകൾ അവസാന സെമസ്റ്റർ /വർഷം പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസമുണ്ടാകുന്നതു മൂലം വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Also Read: കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ച് എംഎ യൂസഫലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News