അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാൻ ഇനി ടിസി നിർബന്ധമില്ല

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നു മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുളള സ്കൂളുകളിലേക്ക് ചേരാന്‍  ഇനി ടിസി നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

അംഗീകാരമില്ലാത്ത സ്കൂളുകളിൽ നിന്ന്  ടിസി ലഭ്യമാകാത്ത സാഹചര്യമുണ്ടെങ്കിൽ അംഗീകാരമുള്ള സ്കൂളുകളിൽ രണ്ടു മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും,  9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം 2023 – 24 വർഷം ലഭ്യമാക്കാൻ ഉള്ള ഉത്തരവിൽ മന്ത്രി ഒപ്പുവച്ചു.

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും വി.ശിവന്‍കുട്ടി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News