ആന്ധ്രാരാഷ്ട്രീയത്തില്‍ തൊട്ട് രാംഗോപാല്‍ വര്‍മ; ‘വ്യൂഹ’ത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്ത വ്യൂഹം എന്ന തെലുങ്കു ചിത്രമാണിപ്പോള്‍ ആന്ധ്രപ്രദേശിലെ ചര്‍ച്ചാവിഷയം. ഡിസംബര്‍ 29ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം സംസ്ഥാനത്തെ രാഷ്ട്രീയമാണ്. ഇതോടെ ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന ആവശ്യവുമായി ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ മകന്‍ കൂടിയായ നാരാ ലോകേഷ് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ALSO READ:  അട്ടപ്പാടിയില്‍ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഢിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന് ലഭിച്ച സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിയമന് വിരുദ്ധമാണെന്നാണ് ലോകേഷ് നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡുവിനേയും തെലുങ്കുദേശത്തേയും അപകീര്‍ത്തിപ്പെടുത്താനാണ് ചിത്രം നിര്‍മ്മിച്ചതെന്നും ആരോപിക്കുന്നു. തീയേറ്റര്‍ റിലീസ് കോടതി തടഞ്ഞാല്‍ ഒടിടി റിലീസ് നടത്താന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് അത് തടയാനും നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് നാരാ ലോകേഷ്. ഇതിനായി സിവില്‍ കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: വിവാഹ പിറ്റേന്നു മുതല്‍ ഭാര്യയ്ക്ക് മര്‍ദനം; യൂട്യൂബിലെ മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ കേസ്

രാം ഗോപാല്‍ വര്‍മ ടിഡിപിക്കും ചന്ദ്രബാബു നായിഡുവിനുമെതിരെ സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണെന്ന് നാരാ ലോകേഷ് ചോദിച്ചു. നേരത്തെ വ്യൂഹം നവംബര്‍ 10 ന് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ചിത്രം റിവിഷന്‍ കമ്മിറ്റിക്ക് അയച്ചതോടെ ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു. ചിത്രത്തില്‍ മലയാള നടന്‍ അജ്മല്‍ അമീറാണ് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷം ചെയ്യുന്നത്.മലയാളിയായ മാനസ രാധാകൃഷ്ണനാണ് ചിത്രത്തില്‍ ജഗന്റെ ഭാര്യയുടെ റോള്‍ ചെയ്യുന്നത്.2024 തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ജഗന്റെ പ്രചരണത്തിന്റെ ഭാഗമാണ് ചിത്രം എന്നാണ് ഉയരുന്ന ആരോപണം. ആന്ധ്രയിലെ പ്രധാന പ്രതിപക്ഷ കക്ഷി ടിഡിപിക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് രാം ഗോപാല്‍ വര്‍മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News