‘ബിജെപിക്ക് കടിഞ്ഞാണിടാൻ സഖ്യകക്ഷികൾ’, മോദി ‘നോ’ പറഞ്ഞ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി ആന്ധ്രയിൽ നടപ്പിലാക്കുമെന്ന് ടിഡിപി

പ്രധാനമന്ത്രി നരേന്ദ്ര മോദി എതിർത്ത സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ആന്ധ്രയിൽ നടപ്പിലാക്കുമെന്ന് ടിഡിപി. സഖ്യകക്ഷികളുടെ പിന്തുണയോടെ മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിനെ തുടർന്നാണ് ടിഡിപി തങ്ങളുടെ സ്വപ്‌ന പദ്ധതിയെന്നോണം സൗജന്യ യാത്ര നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

ALSO READ: ‘ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ’, രാജ്യത്തിന്റെ അഭിമാനമായി മാറിയ താരങ്ങളെ ആദരിച്ചുകൊണ്ട് മുഖ്യമന്ത്രി

നല്‍കിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ തങ്ങള്‍ നടപ്പിലാക്കുമെന്നാണ് ആന്ധ്രയില്‍ അധികാരമേറ്റ ശേഷം ടി.ഡി.പി അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു ജനക്കൂട്ടത്തോട് പറഞ്ഞത്. അതിൽ ആന്ധ്ര സർക്കാരിന്റെ ഏറ്റവും വലിയ സ്വപ്ന പദ്ധതിയാണ് ‘സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര’, പദ്ധതി.

സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നല്‍കുന്നത് സാമ്പത്തികമായി സര്‍ക്കാരിനെ ബാധിക്കും എന്നാണ് പദ്ധതിയെ തള്ളിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ‘മെട്രോ സര്‍വീസുള്ള ഒരു നഗരത്തില്‍ സര്‍ക്കാര്‍ സൗജന്യ ബസ് സര്‍വീസ് നല്‍കിയാല്‍ അത് 50% യാത്രക്കാരെ ഇല്ലാതാക്കും. അത് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാക്കും. സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതി മറ്റ് യാത്രക്കാരുടെ ബസ് യാത്രയുടെ ചിലവ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നഗരത്തിലെ വാഹന മലിനീകരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും’, എന്നായിരുന്നു മോദിയുടെ വാദം.

ALSO READ: പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

അതേസമയം, സഖ്യക്ഷികളുടെ തീരുമാനത്തെ എതിർക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിഡിപി അടക്കമുള്ള പാർട്ടികളുടെ പിന്തുണയോടെ അധികാരത്തിൽ എത്തിയത് കൊണ്ട് തന്നെ അവരുടെ തീരുമാനങ്ങൾക്ക് എതിർപ്പ് പ്രകടിപ്പിക്കാനും പ്രധാനമന്ത്രിക്കോ ബിജെപിക്കോ ഇനി കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News