ചായയില്‍ ബിസ്‌ക്കറ്റ് മുക്കി കഴിക്കുന്നവരാണോ നിങ്ങള്‍! എങ്കില്‍ പ്ലീസ് സ്റ്റോപ്പ്!

നല്ല മഴയത്ത് ഒരു ചായ ഇട്ടു കുടിക്കാന്‍ ആര്‍ക്കും തോന്നും. പെട്ടെന്നൊരു പരിപ്പ് വടയോ, ഉഴുന്നുവടയോ ഒക്കെ ഉണ്ടാക്കിയെടുക്കുന്ന ബുദ്ധിമുട്ട് ഓര്‍ത്താല്‍ ബിസ്‌ക്കറ്റ് കഴിക്കാമെന്ന് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍ ആ കോമ്പിനേഷന്‍ അത്ര നല്ലതല്ലെന്നാണ് പോഷകാഹാര വിദഗ്ധ അമിത ഗാദ്രെ പറയുന്നത്.

ALSO READ:  ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ‘മനോരഥങ്ങള്‍’; പ്രിയ എഴുത്തുകാരന് മലയാളത്തിന്റെ ജന്മദിന സമ്മാനം, ട്രെയിലര്‍ കാണാം!

തന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ അവര്‍ ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ബിസ്‌ക്കറ്റുകളില്‍ മിക്കപ്പോഴും ഉയര്‍ന്ന കൊഴുപ്പും ശുദ്ധീകരിച്ച മാവും ഉണ്ടാവും. നാരുകള്‍ തീരെ കുറവും. വെറും ‘ശൂന്യമായ കലോറികള്‍ മാത്രമേ ഇത് നമുക്ക് നല്‍കുന്നുള്ളു എന്നര്‍ത്ഥം. എല്ലാ ബിസ്‌ക്കറ്റുകളും ഉണ്ടാക്കുന്നത് ഒരേ പോലെയല്ല. ഇത്തരത്തില്‍ പോഷണമില്ലാത്ത ഭക്ഷണം ഇനി തുടര്‍ച്ചയായി കഴിക്കുന്ന ശീലമുണ്ടാക്കിയാല്‍ അത് ശരീരത്തെ പോഷിപ്പിക്കുന്നത് നഷ്ടപ്പെടുത്തുന്നു.

ALSO READ: പാലക്കാട്ടെ ബിജെപി തുറന്ന പോരിലേക്ക്; എസ് പി അച്യുതാനന്ദൻ്റെ വീടിന് നേരെയും ആക്രമണം

മൈദ കൊണ്ടാണ് മിക്ക ബിസ്‌ക്കറ്റുകളും ഉണ്ടാക്കുന്നത്. വിശപ്പ് വന്നാല്‍ ചായക്കൊപ്പം ബിസ്‌ക്കറ്റ് കഴിക്കുന്ന ശീലം ഒഴിവാക്കുന്നതാണ് നല്ലതെന്ന് മനസിലാക്കുക. എന്നുകരുതി ക്രീം ബിസ്‌ക്കറ്റ് ഒഴിവാക്കണ്ട. പക്ഷേ ശീലമാക്കുകയും വേണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News