നിറവും സുഗന്ധവും കൊണ്ട് എല്ലാവരെയും ആകര്ഷിക്കുന്ന പൂക്കളാണ് ലാവണ്ടർ. എന്നാൽ മണത്തിലും നിറത്തിലും മാത്രമല്ല ഉണക്കിയ ലാവണ്ടർ പൂക്കള്‍ കൊണ്ട് തയ്യാറാക്കുന്ന ചായയും ഏറെ പ്രത്യേകതകള്‍ ഉള്ളതാണ്. ലാവണ്ടർ ടീ നമ്മൾക്ക് അത്ര പരിചയമില്ലെങ്കിലും ഇത് കൊണ്ടുള്ള ടീ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്.
also read: “പട്ടികവർഗ കുട്ടിയെ ദത്തെടുത്തെന്ന് പറഞ്ഞ് ആരും വരേണ്ട”: കെ രാധാകൃഷ്ണൻ
നിരവധി ഗുണങ്ങളാണ് ലാവണ്ടർ ചായയ്ക്കുള്ളത്. ശരീരത്തിനും മനസ്സിനും വിശ്രമം നൽകാനും നല്ല ഉറക്കം ലഭിക്കാനും ഉത്കണ്ഠ കുറയ്ക്കാനും ഇത് സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമായും ഈ ചായ ഉപയോഗിക്കാം. ദഹനം മെച്ചപ്പെടുത്തുകയും ഗ്യാസ്, അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങളെ തടയുകയും ചെയ്യും. ലാവണ്ടർ ചായ. എന്നിരുന്നാലും എല്ലാവര്‍ക്കും ഇവ ഇഷ്ടപ്പെടണമെന്നില്ല. നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം ഇവ കുടിക്കുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.
also read: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ പുതിയ തന്ത്രവുമായി തട്ടിപ്പുകാര്‍; സൂക്ഷിക്കുക
ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഇത് ഫലപ്രദമാണ്. ലാവണ്ടര്‍ ചായ ഡയറ്റിലുള്‍ത്തുന്നത് ഗുണം ചെയ്യും. ആന്റി ബാക്റ്റീരിയല്‍ സവിശേഷതകള്‍ ഉള്ളതിനാല്‍ മുഖക്കുരുവിനും നല്ലൊരു പ്രതിവിധി കൂടെയാണിത്. ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കാന്‍ കഴിയുന്ന സവിശേഷ ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് പതിവായി കുടിക്കുന്നത് മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും. കിടക്കുന്നതിന് മുന്‍പ് ലാവണ്ടര്‍ ചായ കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ തലവേദനയുടെ പ്രശ്‌നങ്ങളെ കുറയ്ക്കാന്‍ ലാവണ്ടര്‍ ചായ പതിവായി കുടിക്കുന്നത് നല്ലതാണ്. ഈ ചായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഉത്തമമാണ്. ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here