ചായ ഉണ്ടാക്കുന്നത് ഇനി വളരെ നിസ്സാരം; വൈറലായി എയര്‍ ഫ്രയറില്‍ ചായ ഉണ്ടാക്കുന്ന വീഡിയോ

എയര്‍ ഫ്രയര്‍ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് എയര്‍ ഫ്രയര്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കുന്ന വീഡിയോയാണ്. ഒരു ടീ ബാഗ് ഇട്ട കപ്പില്‍ തണുത്ത വെള്ളം ഒഴിച്ച് എയര്‍ ഫ്രൈയറില്‍ വയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

തുടര്‍ന്ന് പഞ്ചസാര ചേര്‍ത്ത് 6 മിനിറ്റ് ടൈമര്‍ സജ്ജീകരിച്ച് മെഷീന്‍ ഓണാക്കുന്നു. പിന്നാലെ പാല്‍ ഒഴിച്ച് വീണ്ടും മെഷീന്‍ ഓണാക്കി. അവസാനം, എയര്‍ ഫ്രയര്‍ തുറക്കുമ്പോള്‍ ചായ തയാറാണ്. ഏറെ വിമര്‍ശനങ്ങളാണ് വീഡിയോയ്‌ക്കെത്തുന്നത്.

Also Read : ഇനി പിടിച്ചാല്‍ കിട്ടില്ല, പൊന്നേ നീ എങ്ങോട്ട് ? കുതിച്ചുയര്‍ന്ന് സ്വര്‍ണവില

1.5 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് വിറ്റ്നി ഐന്‍സ്‌കോഫിന്റെ ഇറ്റ്‌സ് മീ ബാഡ് മോം എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് എയര്‍ ഫ്രൈയര്‍ ഉപയോഗിച്ച് ചായ ഉണ്ടാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News