ഒന്നിച്ചിരുന്ന് ചായ കുടിച്ചിരുന്ന ഉറ്റസുഹൃത്ത് ചായക്കട അടിച്ചുതകർത്തു, വേദനയിൽ കാസർകോട്ടെ കടയുടമ

കാസർകോട് ബേക്കലിൽ യുവാവ് ചായക്കട അടിച്ചുതകർത്തു. ചായക്കടയ്ക്ക്സ് സമീപത്തുള്ള ടർഫിലെ ജീവനക്കാരനായ മുഹമ്മദ് ഇർഷാദ് എന്നയാളാണ് ആക്രമണം നടത്തിയത്. ബ്രൗണ്‍ കഫേ എന്ന ചായക്കടയാണ് ഇയാൾ അടിച്ചുതകർത്തത്.

ALSO READ: ഭഗവാനെന്ത് നോട്ട് നിരോധനം? നിരോധിച്ച നോട്ടുകൾ കൊണ്ട് നിറഞ്ഞ് ഗുരുവായൂർ ക്ഷേത്ര ഭണ്ഡാരം

എന്താണ് ആക്രമണത്തിന്റെ പ്രകോപനം എന്ന കാര്യത്തിൽ വ്യക്തതയില്ല. ടര്‍ഫിനോട് ചേര്‍ന്നുള്ള ഗെയിം സെന്‍ററില്‍ ഇരുന്നതിന്‍റെ പേരില്‍ യുവാവിനേയും ചോദിക്കാന്‍ ചെന്ന സുഹൃത്തുക്കളേയും ഇര്‍ഷാദ് നേരത്തെ മർദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചായക്കടയിലെ ആക്രമണം എന്ന സംശയിക്കുന്നു. വലിയ മരത്തടി കൊണ്ടാണ് ഇയാൾ ചായക്കട അടിച്ചുതകർത്തത്. 85000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

ALSO READ: ടൂറിസം മേഖലയിൽ മികച്ച വിജയം കൈവരിച്ച് വാഗമൺ ഗ്ലാസ് ബ്രിഡ്ജ്

ഇയാൾ ലഹരിയിലായിരുന്നു എന്ന സംശയം കടയുടമ പ്രകടിപ്പിച്ചു. എന്നും തന്റെയൊപ്പം ഒരുമിച്ച് ചായ കുടിക്കാറുള്ള ആളാണ്. അയാളാണ് ഒരു കാരണവുമില്ലാതെ തന്റെ ചായക്കട അടിച്ചുതകർത്തതെന്നും കടയുടമ പറഞ്ഞു. ഇര്‍ഷാദിനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News