വിചിത്രമായ പല വിധത്തിലുള്ള ഭക്ഷണ കോമ്പിനേഷനുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. മാമ്പഴം ചേർത്ത പിസ മുതൽ ചീസും ചോക്കലേറ്റും നിറച്ച ദോശ വരെ ഭക്ഷണപ്രിയർ സോഷ്യൽ മീഡിയ വഴികാണാറുണ്ട്. അത്തരത്തിൽ പുതിയ കോമ്പിനേഷൻ ഇപ്പോൾ ചർച്ചയാവുകയാണ്. പഴങ്ങൾ ഒക്കെ ചേർത്ത ‘ഫ്രൂട്ട് ചായ’യാണ് ‘സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചാ വിഷയം.
“ഒരു ചായ പ്രേമിയെ ടാഗ് ചെയ്യുക” എന്ന അടിക്കുറിപ്പോടെ നിഷ രജ്പുത് സിരോഹി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഫ്രൂട്ട് ചായയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു വഴിയോര കച്ചവടക്കാരൻ ഒരു തിളയ്ക്കുന്ന ചായയിൽ വാഴപ്പഴവും സപ്പോട്ടയും ചേർക്കുന്നത് കാണിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
വീഡിയോ കണ്ട് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഫ്രൂട്ട് ചായക്ക് ലഭിക്കുന്നത്. ചായയെ കൊന്നു എന്നർത്ഥത്തിൽ ‘ആർഐപി ചായ ‘ എന്നടക്കമുള്ള കമൻ്റുകളാണ് വീഡിയോക്ക് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇത് കുറ്റകരമാണ് എന്നതടക്കമുള്ള കമൻ്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 25നാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അതിനുശേഷം 19.1 ദശലക്ഷത്തിലധികം കാഴ്‌ചകളാണ് വീഡിയോക്ക് ലഭിച്ചത്. ഇതിനോടകം വൈറലായ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം ഇപ്പോഴും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ചായയിൽ പഴം ചേർക്കുന്നത് ആരോഗ്യപരമായി ഗുണകരമാണോ എന്നതിനൊന്നും വ്യക്തതയില്ല. അതിനാൽ തന്നെ ആളുകൾ ഈ വീഡിയോ കണ്ട് ഇത് ഈ നിലയിൽ പരീക്ഷിക്കുന്നതും ഗുണകരമാകില്ല എന്ന് അഭിപ്രായങ്ങളുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here