സുഹൃത്തുമായുണ്ടായ സാമ്പത്തിക തർക്കം; പ്രതികാരം തീർക്കാൻ ബോംബ് ഭീഷണി, മുംബൈയിൽ കൗമാരക്കാരൻ പിടിയിൽ

സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍. മുംബൈയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഒക്ടോബര്‍ 14 ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം യാത്ര ഒഴിവാക്കുകയും ചെയ്തിരുന്നു. സുഹൃത്തുമായുള്ള സാമ്പത്തിക തര്‍ക്കത്തിന് പ്രതികാരമായാണ് എക്‌സില്‍ സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

Also Read; ഇടുക്കിയില്‍ എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണശ്രമം; മധ്യപ്രദേശ് സ്വദേശികള്‍ പിടിയില്‍

അതേസമയം, ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്കുനേരെ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ​ഗതാ​ഗത പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോ​ഗം ചേർന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഇതില്‍ ചില വിമാനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതായിരുന്നു. ഇന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയര്‍, മുംബൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ എന്നിവയ്ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇരുവിമാനങ്ങളും ഡല്‍ഹിയിലും അഹമ്മദാബാദിലും അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

Also Read; റെസ്റ്റോറന്‍റ് തുടങ്ങാനുള്ള പണം കണ്ടെത്താൻ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്തു; ഇന്ന് 800 ൽ അധികം ഔട്ട്ലറ്റുകളുടെ ഉടമ – ടോഡ് ഗ്രേവ്സ് എന്ന മീൻ പിടിത്തക്കാരൻ ശതകോടീശ്വരൻ ആയ കഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News